റിയാദ്: സൗദിയിൽ ആദ്യമായി സ്വകാര്യ ടാക്സി രംഗത്ത് ഹൈഡ്രജൻ കാറിെൻറ ട്രയൽ ഘട്ടം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ശുദ്ധമായ ഊർജത്തെ ആശ്രയിക്കുന്നതാണ് ഹൈഡ്രജൻ കാറിെൻറ സവിശേഷത.
കാർബൺ പുറന്തള്ളൽ നിരക്ക് പൂജ്യമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. കൂടാതെ ഉയർന്ന പ്രകടനവും കാര്യക്ഷമതയും സവിശേഷതയാണ്. ഹൈഡ്രജനിൽ എൻജിൻ ശബ്ദരഹിതമായാണ് പ്രവർത്തിക്കുന്നത്. ഇത് ശബ്ദമലിനീകരണവും കുറക്കും. ഒരു ദിവസം എട്ട് മണിക്കൂർ വരെ പ്രവർത്തനശേഷിയുണ്ട്. 350 കി.മീ വരെ ഓടാനാവും.
ഗതാഗതരംഗത്തെ സുസ്ഥിരതക്കു വേണ്ടി നൂതന സാങ്കേതിക സംരംഭങ്ങളും കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള ഉപാധികളും ചേർന്ന നിരവധി പദ്ധതികൾ പൊതുഗതാഗത അതോറിറ്റി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക് പാസഞ്ചർ ബസുകളും ഡ്രൈവറില്ലാതെ ഓടുന്ന ബസുകളും തുടങ്ങിയവ ഇക്കൂട്ടത്തിൽപെട്ടതാണ്.
ഹൈഡ്രജൻ ട്രെയിനും ആരംഭിച്ചു. ചരക്ക് ഗതാഗതത്തിനായി ഹൈഡ്രജൻ ട്രക്കും ഇലക്ട്രിക് ട്രക്കും ആരംഭിച്ചു. റെന്റ് എ കാർ മേഖലയിൽ ഇലക്ട്രിക് കാറുകൾ നടപ്പാക്കി. ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ യാത്രക്കായി ഇലക്ട്രിക് സ്കൂട്ടറുകൾ ഏർപ്പെടുത്തി. അതുപോലെ ഓർഡറുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ഡ്രൈവർ വേണ്ടാത്ത ഡെലിവറി വാഹനങ്ങളും പരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.