ഐ.സി.എഫ് പ്രവർത്തകനായ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഐ.സി.എഫ് പ്രവർത്തകനായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. തൃപ്പനച്ചി പാലക്കാട് കറുത്തേടത്ത് അബ്ദുൽ അസിസ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കുട്ടുകാരോടൊത്ത് റൂമിൽ വിശ്രമിക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. ജിദ്ദയിൽ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന അബുൽ അസീസ് ആറ് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

ഐ.സി.എഫ് ജിദ്ദ സെൻട്രൽ എക്സിക്യൂട്ടീവ് അംഗവും മഹ്ജർ സെക്ടർ സെക്രട്ടറിയുമാണ്. പരേതരായ കറുത്തോടത്ത് ചോയക്കാട് കുഞ്ഞറമു ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഷാഹിദ, മക്കൾ: ഷറിൻ സുൽത്താന, മുഹമ്മദ് സിനാൻ (പ്ലസ് വൺ വിദ്യാർഥി), ഫിദ ഫാത്വിമ (ഉമ്മുൽ ഖുറ മോങ്ങം), മരുമകൻ: വടക്കാങ്ങര മുഹമ്മദ് ഹുസൈൻ, സഹോദരങ്ങൾ: മുഹമ്മദ് എന്ന കുഞ്ഞാൻ, ഹസൻ കുട്ടി, ഉമർ, ഫാത്വിമ, നഫീസ.

മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അബ്ബാസ് ചെങ്ങാനി, അബൂ മിസ്ബാഹ്, സവാദ് അസ്‌ലമി, ഹാരിസ് സഖാഫി എന്നിവരുടെ നേതൃത്വത്തിൽ ഐ.സി.എഫ് സർവീസ് ടീം രംഗത്തുണ്ട്. സേവന രംഗത്ത് നിറഞ്ഞു നിന്ന അബ്ദുൽ അസീസിന്റെ ആകസ്മിക വിയോഗത്തിൽ ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - ICF activist from Malappuram died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.