റിയാദ്: റിയാദ് എടക്കാട് വെൽഫെയർ അസോസിയേഷൻ (റിവ) ഇഫ്താർ സംഗമവും ആദരിക്കലും സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.പി. ഇബ്രാഹിം ആമുഖ ഭാഷണം നടത്തി. വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്ത് കോളജിൽനിന്ന് മൗലവി ഫാദിൽ ബാഖവി (എം.എഫ്.ബി) ഉന്നത പണ്ഡിത ബിരുദം നേടി ഇപ്പോൾ റിയാദിൽ ജോലിചെയ്യുന്ന ഹാഫിദ് ഫവാസ് മൊയ്തു, 36 വർഷമായി റിയാദിൽ വ്യാപാരിയായ ശേഖിന്റകത്ത് മുഹമ്മദ് എന്നിവരെ ആദരിച്ചു. ഫവാസ് മൊയ്തു നസീഹത്ത് ക്ലാസ് നടത്തി. ജനറൽ സെക്രട്ടറി കെ.പി. താരീഖ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് മെംബർ എ.കെ. സാദിഖ്, തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ തൻവീർ, ഷെമീർ, പി.സി. ഹാരിസ്, നജാഫ് എന്നിവർ സംസാരിച്ചു. ഹനാൻ സലീം ഖിറാഅത്ത് നടത്തി. മഹറൂഫ് എടക്കാട് നന്ദി പറഞ്ഞു. ടി.എം. അൻവർ സാദത്ത് പരിപാടി നിയന്ത്രിച്ചു. കുടുംബങ്ങളടക്കം 125 പേർ പങ്കെടുത്തു.
ദമ്മാം: ക്ഷമയുടെയും സഹനത്തിന്റെയും ദിനങ്ങൾ പ്രാർഥനകളും സത്കർമങ്ങളുംകൊണ്ട് സമ്പുഷ്ടമാക്കാൻ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് എൻ.വി. മുഹമ്മദ് സാലിം പറഞ്ഞു. ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വിശ്വാസിയും ഇഹലോകത്ത് ഒട്ടേറെ പരീക്ഷണഘട്ടങ്ങളിൽ സഞ്ചരിക്കുമ്പോൾ അടിയുറച്ച ഏകദൈവ വിശ്വാസം മുറുകെ പിടിച്ചു പ്രവാചക അധ്യാപനങ്ങൾ ഉൾക്കൊണ്ട് ക്ഷമയും സഹനവും ഉൾക്കൊക്കൊണ്ട് ജീവിതം നയിച്ചാൽ പരീക്ഷണങ്ങളെ അതിജീവിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവിശ്യയിലെ സമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ ആലിക്കുട്ടി ഒളവട്ടൂർ, ജമാൽ വില്യാപ്പള്ളി, അബ്ദുൽ മജീദ് കൊടുവള്ളി, ജൗഹർ കുനിയിൽ എന്നിവർ സംബന്ധിച്ചു. ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികളായ ബി.വി. അബ്ദുൽ ഗഫൂർ, ഫൈസൽ കൈതയിൽ, ഷിയാസ് ചെറ്റാലി, അബ്ദുൽ അസീസ് വെളിയങ്കോട് എന്നിവർ നേതൃത്വം നൽകി.
റിയാദ്: യവനിക കലാ സാംസ്കാരിക വേദി റമദാൻ അത്താഴ സംഗമം സംഘടിപ്പിച്ചു. ഉപദേശക സമിതി അംഗം സത്താർ കായംകുളം ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. മീഡിയ ഫോറം രക്ഷാധികാരി വി.ജെ. നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ബഷീർ കരുനാഗപ്പള്ളി റമദാൻ സന്ദേശം നൽകി. സലീം കളക്കര, ജയൻ കൊടുങ്ങല്ലൂർ, അബ്ദുല്ല വല്ലാഞ്ചിറ, ഷിഹാബ് കൊട്ടുകാട്, വല്ലി ജോസ്, മുഹമ്മദ് ഖാൻ പത്തനംതിട്ട, ഷാബിൻ ജോർജ്, അയ്യൂബ് കരൂപ്പടന്ന, ഷിബു ഉസ്മാൻ, ഷാജഹാൻ ചാവക്കാട്, ഷാജഹാൻ കാഞ്ഞിരപ്പള്ളി, റഹ്മാൻ മുനമ്പത്ത്, സലീം അർത്തിയിൽ, അമീർ പട്ടണത്ത്, മുജീബ് കായംകുളം, ജോസ് ആൻറണി, സൈഫ് കായംകുളം, സക്കീർ കരുനാഗപ്പള്ളി, ഷാജഹാൻ കരുനാഗപ്പള്ളി, ഷൗക്കത്ത് ബെസ്റ്റ് കാർഗോ, നാസർ ലെയ്സ്, അബ്ദുൽസലാം ഇടുക്കി തുടങ്ങിയവർ സംസാരിച്ചു.
റിയാദ്: ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി ജനകീയ ഇഫ്താർ സംഗമം സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബഷീർ കോട്ടയം അധ്യക്ഷത വഹിച്ചു. റഷീദ് കൊളത്തറ, ശിഹാബ് കൊട്ടുകാട്, ക്ലീറ്റസ്, റസൽ, രഘുനാഥ് പറശിനിക്കടവ്, നവാസ് വെള്ളിമാട്കുന്ന്, സുഗതൻ നൂറനാട്, സുരേഷ് ശങ്കർ, സജീർ പൂന്തുറ, ബാലുക്കുട്ടൻ, ശുകൂർ ആലുവ, അമീർ പട്ടണത്ത്, എം.ടി. ഹർഷാദ്, അലക്സ് കൊട്ടാരക്കര, ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി സാബിർ, വൈസ് പ്രസിഡന്റ് ഷിജു പാമ്പാടി തുടങ്ങിയവർ സംസാരിച്ചു.
റിയാദ്: ശിഫ മലയാളി സമാജം (ഫൗണ്ടേഴ്സ്) ഇഫ്താർ വിരുന്ന് ജയൻ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ഇസ്ലാഹിയ സെന്റർ ഭാരവാഹി അബ്ദുറഹ്മാൻ റമദാൻ സന്ദേശം കൈമാറി. തണൽ ഭവന പദ്ധതിയുടെ നാലാമത്തെ വീടിന്റെ വാർപ്പുപണിവരെ പൂർത്തിയായതായി സമാജം പ്രസിഡന്റ് ബാബു കൊടുങ്ങല്ലൂർ അറിയിച്ചു. ഇബ്രാഹിം നവോദയ, അജിത്, സനൽ ഹരിപ്പാട്, ഷിബു പത്തനാപുരം, സെക്രട്ടറി രാജു നാലുപാറയിൽ, കെ.പി. ഷാനവാസ് എന്നിവർ സംസാരിച്ചു.
റിയാദ്: മരുഭൂമിയിൽ ഒറ്റപ്പെട്ടുകഴിയുന്ന ആട്ടിടയന്മാർക്കും ഒട്ടക പരിപാലകർക്കും പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) അൽഖർജ് സെൻട്രൽ കമ്മിറ്റി റമദാൻ കിറ്റ് വിതരണം നടത്തി.
നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ നാസർ, ഖർജ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് പോൾ പൊട്ടക്കൽ, അൻസാർ, ഹക്കിം കെവിൻ എന്നിവർ നേതൃത്വം നൽകി. സൗദി നാഷനൽ കമ്മിറ്റിയുടെ നിർദേശ പ്രകാരം റിയാദ്, ദമ്മാം, മക്ക, അൽഖർജ്, സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആയിരത്തിലധികം കിറ്റ് വിതരണം ചെയ്തതായി കമ്മിറ്റി ഭാരവാഹികളായ ഷിബു ഉസ്മാൻ, സുരേഷ് ശങ്കർ, ജോൺസൺ മാർക്കോസ്, ബിജു ദേവസ്യ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.