‘വിഷൻ 2030’ന്​ അനുസൃതമായി അതിവേഗം ഞങ്ങൾ ലക്ഷ്യത്തിലേക്ക്​ -എം.എ. യൂസുഫ്​ അലി

റിയാദ്​: സൗദി ‘വിഷൻ 2030’ന്​ അനുസൃതമായി പ്രഖ്യാപിച്ച ലുലുവി​െൻറ വിപുലീകരണ പദ്ധതികൾ 2027ൽ പൂർത്തിയാക്കുമെന്ന്​ ലുലു ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എം.എ. യൂസുഫ്​ അലി പറഞ്ഞു. റിയാദിൽ പുതിയ ലുലു ഹൈപർമാർക്കറ്റി​െൻറ ഉദ്​ഘാടനത്തോട്​ അനുബന്ധിച്ച്​ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത്​ 100 ലുലു ഹൈപർമാർക്കറ്റുകൾ എന്ന ലക്ഷ്യം 2027ഓടെ പൂർത്തിയാകും. സൗദി അറേബ്യയുടെ എല്ലായിടത്തും ലുലുവി​െൻറ സാന്നിദ്ധ്യം അതോടെ യാഥാർഥ്യമാകും.

ലുലുവിനെ കാത്തിരിക്കുകയാണ്​ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങൾ. തെക്കൻ പ്രവിശ്യയായ അബഹയിൽ ലുലു എത്തിയപ്പോൾ സ്വദേശികളിൽ നിന്ന്​ വൻ സ്വീകാര്യതയാണ്​ ലഭിച്ചത്​. ചിരകാലമായ ഒരു ആവശ്യം പൂവണിഞ്ഞതു പോലെയായിരുന്നു അവരുടെ പ്രതികരണങ്ങൾ. സ്വദേശികളും വിദേശികളുമടങ്ങുന്ന മുഴുവൻ രാജ്യവാസികളുടെ ഇടയിലും ലുലുവിന്​ നല്ല സ്വീകാര്യതയാണ്​. നല്ല നിക്ഷേപാന്തരീക്ഷമാണ്​ സൗദി അറേബ്യയിലുള്ളത്​.

ദീർഘദർശിത്വവും ഉദാരസമീപനവുമുള്ള ഭരണാധികാരികളാൽ രാജ്യം അനുദിനം അഭിവൃദ്ധിയിലേക്ക്​ കുതിക്കുകയാണ്​. അതുകൊണ്ടാണ്​ സൗദിയിൽ കൂടുതൽ നിക്ഷേപിക്കാൻ എനിക്ക്​ ധൈര്യവും താൽപര്യവുമുണ്ടാകുന്നത്​. സൗദിയിലേക്ക്​ സംരംഭകരായി കടന്നുവരാൻ ആഗ്രഹിക്കുന്ന വിദേശനിക്ഷേപകരോടെല്ലം പറയാനുള്ളത്​, ഈ രാജ്യത്തെ സമ്പദ്​ രംഗം വളരെ സ്​ട്രോങ്ങാണ്​, ഇവിടുത്തെ വിപണി വളരെ ഊർജസ്വലവും ചലനാത്മകവുമാണ്​, ധൈര്യമായി കടന്നുവന്നോളൂ എന്നാണ്​. ഞാൻ വീണ്ടും വീണ്ടും ഇവിടെ നിക്ഷേപിക്കാൻ കാട്ടുന്ന താൽപര്യം തന്നെയാണ്​ അതിനുള്ള തെളിവും -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - In line with 'Vision 2030', we are moving towards our goal - MA Yusuff Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.