റിയാദ്: 2024 ഏപ്രിൽ 18ന് മുമ്പുള്ള ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവോടെ പണമടക്കാനുള്ള പ്രഖ്യാപിത സമയപരിധി പ്രയോജനപ്പെടുത്തണമെന്ന് സൗദി ട്രാഫിക് ആവശ്യപ്പെട്ടു.
50 ശതമാനം കുറക്കാനുള്ള സമയപരിധിക്കുള്ള കൗണ്ട്ഡൗൺ ആരംഭിച്ചതായും കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച് ഒക്ടോബർ 18 ാം തീയതി അവസാനിക്കുന്ന ആറു മാസത്തെ സമയപരിധിക്ക് ഇനി ഏതാനും ദിവസങ്ങളെ ബാക്കിയുള്ളൂവെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.2024 ഏപ്രിൽ 18നാണ് കുമിഞ്ഞുകൂടിയ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അടക്കുന്നതിൽ ഇളവ് നടപ്പാക്കാൻ ട്രാഫിക് വകുപ്പ് തുടങ്ങിയത്.
സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശത്തെത്തുടർന്നാണിത്. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർ, താമസക്കാർ, സന്ദർശകർ, പൗരന്മാർ എന്നിവർക്കെതിരെ ഏപ്രിൽ18ന് മുമ്പ് രജിസ്റ്റർ ചെയ്ത ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50 ശതമാനം ഇളവ് ലഭിക്കും. എന്നാൽ പൊതുസുരക്ഷയെ ബാധിക്കുന്ന കേസുകളിൽ ചുമത്തിയ പിഴകൾക്ക് ഇളവ് ബാധകമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.