സൗദിയിൽ റമദാനിൽ റെസ്റ്റോറന്‍റുകളിലും ഹോട്ടലുകളിലും നോമ്പുതുറയും അത്താഴവും അനുവദിക്കില്ല

ജിദ്ദ: റമദാൻ മാസത്തിൽ സൗദിയിൽ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഇഫ്താർ, സുഹൂർ ബൊഫെറ്റുകൾ അനുവദിക്കില്ല, പള്ളികളിലും പൊതു ഇഫ്താർ ഉണ്ടാകില്ല. റമദാൻ, ഈദ് അവധി ദിവസങ്ങളിൽ കോവിഡ് പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ നടപടികളുടെയും ഭാഗമായായി ആഭ്യന്തരം, ആരോഗ്യം, നഗര ഗ്രാമീണ കാര്യങ്ങൾ, ഇസ്ലാമിക് കാര്യങ്ങൾ, ടൂറിസം, മാധ്യമങ്ങൾ എന്നീ ആറ് മന്ത്രാലയങ്ങൾ സംയുക്തമായാണ് ഇത്തരത്തിൽ തീരുമാനം എടുത്തത്.

പദ്ധതിയുടെ ഭാഗമായി നഗരസഭ കാര്യ മന്ത്രാലയവും ടൂറിസം മന്ത്രാലയവും റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഇഫ്താർ ബുഫെ, സുഹൂർ എന്നിവ സൂക്ഷിക്കുന്നത് വിലക്കും. ഇഫ്താർ സമയത്തെ തിരക്ക് കുറക്കാനായി റെസ്റ്റോറന്റുകളിൽ പാർസൽ ഓർഡറുകൾ നേരത്തെ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ വരുത്തണം. ഡ്രൈവ്-ത്രൂ ഡെലിവറി സംവിധാനം ക്രമീകരിക്കണം. നഗരപ്രദേശങ്ങളിലെ പാർക്കുകളിലും ലൈസൻസില്ലാത്ത കളിസ്ഥലങ്ങളിലും നിരീക്ഷണ കാമ്പയിനുകൾ വ്യാപിപ്പിക്കും. വലിയ പാർക്കുകളിൽ ഒത്തുകൂടാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണത്തിന് പരിധിയുണ്ടാകും. ഇവിടേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേകം പ്രവേശന കവാടങ്ങൾ സജ്ജീകരിക്കും. ചെറിയ പാർക്കുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. പള്ളികളിൽ ഇതികാഫ്, പൊതു ഇഫ്താർ, സുഹൂർ എന്നിവക്കും വിലക്കുണ്ട്. കൂടുതൽ പള്ളികളും പ്രാർത്ഥനാ സ്ഥലങ്ങളും ക്രമീകരിച്ച് ഈദ് നമസ്കാരത്തിനുള്ള സ്ഥലങ്ങൾ വിപുലീകരിക്കാൻ ഇസ്ലാമിക കാര്യ മന്ത്രാലയം മുൻകൈ എടുക്കുമെന്നും അധികൃതർ അറിയിച്ചു..

പ്രതിരോധ നടപടികൾ പാലിക്കുന്നതിന്റെ ഭാഗമായി മാളുകളുടെയും ഷോപ്പിംഗ് സെന്ററുകളുടെയും പ്രവർത്തന സമയം 24 മണിക്കൂറായി നീട്ടാനും മന്ത്രാലയങ്ങൾ തീരുമാനിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടങ്ങളും മുൻകരുതലുകളും പാലിക്കാനാവശ്യമായ ബോധവൽക്കരണ സന്ദേശങ്ങൾ തയ്യാറാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മാധ്യമ മന്ത്രാലയം ശ്രദ്ധിക്കും.

Tags:    
News Summary - In Saudi Arabia, fasting and dinner are not allowed in restaurants and hotels during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.