മനാമ: സാംസ്കാരിക മേഖലയിൽ ഇന്ത്യയുമായി സഹകരിക്കുന്നതിനുള്ള സാധ്യതകൾ ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി ചെയർപേഴ്സൻ ശൈഖ മയ് ബിൻത് മുഹമ്മദ് ആൽ ഖലീഫ ആരാഞ്ഞു.
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ സ്വീകരിക്കുകയായിരുന്നു അവർ. സാംസ്കാരിക രംഗത്ത് ഇന്ത്യയുടെ സംഭാവനകൾ വളരെ വലുതാണെന്നും അവ തമ്മിലുള്ള പാരസ്പര്യം കാലങ്ങളായി സൂക്ഷിച്ചുവരുന്നുണ്ടെന്നും അവർ പറഞ്ഞു.
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വർഷം പൂർത്തിയായ വേളയും അവർ അനുസ്മരിച്ചു. ബഹ്റൈനിൽ നടപ്പാക്കുന്ന വിവിധ സാംസ്കാരിക പരിപാടികളിൽ ഇന്ത്യൻ എംബസിയുടെ സഹകരണം അംബാസഡർ വാഗ്ദാനം ചെയ്തു.
ഇരുരാജ്യങ്ങളിൽനിന്നുമുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള പരിപാടികൾ ആവിഷ്കരിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.