മക്ക: ശനിയാഴ്ച രാത്രി മുതല്‍ ഇന്ത്യന്‍ ഹാജിമാർ മിനായിലേക്ക് നീങ്ങാൻ ഒരുങ്ങിയിരിക്കെ ഇന്ത്യൻക്യാമ്പ് സർവ സജ്ജം. അറഫയിലേക്കുള്ള മശാഇർ ട്രെയിൻ ടിക്കറ്റ് വിതരണവും ബലിക്കൂപ്പണ്‍ വിതരണവും തുടങ്ങി.
ഇന്ത്യയിൽ നിന്നെത്തിയ 623 ഖാദിമുൽ ഹുജ്ജാജുമാരും 1200 ഒഫീഷ്യലുകളും മഹ്റം ഇല്ലാതെ എത്തിയ ഹാജിമാരെ നയിക്കുന്ന വനിതാ വളണ്ടിയർമാരുമാണ് ഹാജിമാരെ നയിക്കുന്നത്. ഇവർക്ക് നിരന്തര പരിശീലന പരിപാടികൾ അവസാന ഘട്ടത്തിലാണ്. ഇന്ത്യൻ സൗഹൃദസംഘം തലവൻ സയ്യിദ് മുഹമ്മദ് അമാര്‍ റിസ്വി അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തും.
ശനിയാഴ്ച രാത്രി ഇന്ത്യൻ ഹാജിമാരുടെ മിനാപ്രവാഹം ആരംഭിക്കും. ഹജ്ജ് ഒാപറേറ്റർമാർ ഒരുക്കുന്ന പ്രേത്യക ബസുകളിലാണ് ഹാജിമാരെ മിനയില്‍ എത്തിക്കുക. മഗ്രിബ് നമസ്കാരത്തോടെ മിനയിലേക്ക് പുറപ്പെടാൻ ഹജ്ജ്മിഷൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണ 58 ഖാദിമുൽ ഹുജ്ജാജുമാരാണ് കേരളത്തിൽ നിന്ന് എത്തിയ ഹാജിമാരെ നയിക്കുന്നത്.
കിങ് അബ്ദുല്ല പാലത്തിനു സമീപം സൂകുല്‍ അറബ് റോഡിനും ജൗഹറ റോഡിനും ഇടയിലാണ് ഇന്ത്യന്‍ ഹാജിമാര്‍ക്ക് താമസം. മിനയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസും തയാറായികഴിഞ്ഞു. ഇവിടെ ഹാജിമാർക്കായി ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. കാണാതാവുന്നവർക്കായി പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കും. സൗദിയിലുള്ള ഇന്ത്യന്‍ പൊതുസമൂഹത്തില്‍ നിന്ന് 3500 സന്നദ്ധ സംഘടന വളണ്ടിയർമാരും ഹാജിമാരെ സഹായിക്കാന്‍ സജ്ജരായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.