വാ​ർ​ഷി​ക വ​രു​മാ​നം 20 ല​ക്ഷം റി​യാ​ലെ​ങ്കി​ൽ നി​ക്ഷേ​പ ലൈ​സ​ൻ​സ്​

ജി​ദ്ദ: സൗ​ദി​യി​ല്‍ ബി​സി​ന​സ് ന​ട​ത്തു​ന്ന​വ​ര്‍ക്ക് 20 ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ൽ വാ​ര്‍ഷി​ക വ​രു​മാ​ന​മു​ണ്ടെ​ങ്കി​ല്‍ നി​ക്ഷേ​പ ലൈ​സ​ൻ​സി​ന്​ (ഇ​ന്‍വെ​സ്​​റ്റ്​​മെൻറ്​ ലൈ​സ​ന്‍സ്) അ​പേ​ക്ഷി​ക്കാ​മെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം. 2022 ഫെ​ബ്രു​വ​രി 16നു​മു​മ്പ് ഈ ​ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. അ​തി​നു​ശേ​ഷം ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളും പി​ടി​ക്ക​പ്പെ​ട്ടാ​ൽ ‍ശി​ക്ഷ​യു​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു. 10 ദ​ശ​ല​ക്ഷം റി​യാ​ല്‍ വാ​ര്‍ഷി​ക വ​രു​മാ​ന​മു​ള്ള​വ​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഇ​തു​വ​രെ ബി​നാ​മി പ​ദ​വി ശ​രി​യാ​ക്ക​ലി​ന് പ്രേ​രി​പ്പി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​ത് 20 ല​ക്ഷ​മാ​ക്കി കു​റ​ച്ച​ത്. ഇ​തോ​ടെ നി​ര​വ​ധി​പേ​ര്‍ ഇ​ന്‍വെ​സ്​​റ്റ്​​മെൻറ്​ ലൈ​സ​ന്‍സെ​ടു​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി വ്യാ​പാ​രി​ക​ള്‍ ഇ​ന്‍വെ​സ്​​റ്റ്​​മെൻറ്​ ലൈ​സ​ന്‍സ് എ​ടു​ത്തു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.



Tags:    
News Summary - Investment license can apply if the annual income is more than Rs 20 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.