ദമ്മാം: മനുഷ്യജീവനും രക്തവും പവിത്രമായ ഒന്നാണെന്നും അതു സംരക്ഷിക്കപ്പെടേണ്ടത് സാമൂഹിക ബാധ്യതയാണെന്നും ദമ്മാം ഇന്ത്യന്‍ ഇസ്ലാമിക് കള്‍ചറല്‍ സെൻറര്‍ മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല അല്‍മദീനി പ്രസ്താവിച്ചു. 'ഇസ്ലാം ഗുണകാംക്ഷയാണ്' എന്ന പ്രമേയത്തില്‍ ദമ്മാം ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ നടത്തുന്ന കാമ്പയിെൻറ ഭാഗമായി നടന്ന പഠന സംഗമത്തില്‍ 'കൊലയാളികളോട്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ധകാര കാലഘട്ടത്തില്‍ നിസ്സാര കാര്യങ്ങള്‍ക്കുവേണ്ടി കൊല്ലും കൊലയുമായി പോരടിച്ച മക്കയിലെ വിവിധ ഗോത്ര വിഭാഗങ്ങളെ ഇസ്ലാമിെൻറ ഗുണകാംക്ഷനിര്ഭരമായ അധ്യാപനങ്ങളിലൂടെ സംസ്കരിച്ച് പ്രവാചക നഗരിയിലെ സഹായക വൃന്ദമായ അന്സ്വാരികളാക്കി മാറ്റിയ ചരിത്രം ഏതു സമൂഹത്തിനും ഉപകരിക്കുന്ന അധ്യാപനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതു പ്രത്യയശാസ്ത്രത്തിെൻറ പേരിലായാലും പരസ്പരം അക്രമ കൊലപാതകളിലൂടെ സഞ്ചരിക്കുന്നവര്‍ സമൂഹ നന്മ ആഗ്രഹിക്കാത്ത ഒരേ ശൈലി പിന്തുടരുന്നവരാണെന്നും ഇവരെ തള്ളിപ്പറയാന്‍ യഥാര്‍ഥ മനുഷ്യസ്നേഹികള്‍ രംഗത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരയാക്കപ്പെട്ടവരുടെ നിരാലംബരായ ആശ്രിതരുടെ പ്രയാസം മനസ്സിലാക്കാതെ മൃതദേഹങ്ങള്‍കൊണ്ട് കരുത്ത് തെളിയിക്കുന്ന പൈശാചികസംസ്കാരം നാടിന് ആപത്താണ്. ഇസ്ലാമിക നീതിന്യായ വ്യവസ്ഥയില്‍ കടുത്ത പാതകമായി കാണുന്ന കൊലപാതക അക്രമ വാസനകളെ ഇല്ലാതാക്കി നാടിെൻറ സമാധാനം കാത്തുസൂക്ഷിക്കാന്‍ അതിശക്തമായ പ്രചാരണം നടത്താന്‍ എല്ലാ മതവിഭാഗങ്ങളും രംഗത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൈസല്‍ കൈതയില്‍ ആമുഖ പ്രഭാഷണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.