ദ​ഹ്​​റാ​നി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ലോ​ക സാം​സ്​​കാ​രി​ക കേ​ന്ദ്രം

പുതുവർഷത്തെ വരവേൽക്കാൻ വിവിധ പരിപാടികളുമായി 'ഇത്റ'

ദമ്മാം: പുതുവർഷത്തെ സ്വീകരിക്കാൻ വിനോദവിജ്ഞാന പരിപാടികളുമായി ദമ്മാം ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് ലോക സാംസ്കാരിക കേന്ദ്രം (ഇത്റ). ഈ മാസം 19ന് ഇത്റയിലെ ലഷ് ഗാർഡനിൽ ആരംഭിച്ച പരിപാടികൾ 31വരെ തുടരും. എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 8.45 വരെ നീളുന്ന പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കാളികളാകാം.

തണുപ്പുറഞ്ഞ സായാഹ്നങ്ങളെ വിനോദവും വിജ്ഞാനവും കൂട്ടിയിണക്കി ഊഷ്മളമാക്കുകയാണ് പരിപാടികളുടെ ലക്ഷ്യം. വിനോദമെന്നതിലുപരി പല ശാസ്ത്ര പരീക്ഷണങ്ങളുടെ ഭാഗമാകാനും വിജ്ഞാനം ആർജിക്കാനും ഇത് സന്ദർശകരെ സഹായിക്കും. ആവർത്തന വിരസതകൾ ഒഴിവാക്കാൻ ഓരോ ദിവസസവും ഓരോ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരിപാടികൾ തയാറാക്കിയിട്ടുള്ളത്.

എല്ലാ ദിവസവും കാണികൾക്ക് പുതുമകൾ സമ്മാനിക്കാൻ കഴിയും. തിങ്കളാഴ്ചകളിൽ പ്രകൃതിയിൽ എൻജിനീയറിങ് എന്ന വിഷയത്തിലാണ് പരിപാടികൾ നടക്കുന്നത്. ബോട്ടുകളും കപ്പലുകളും വെള്ളത്തിൽ സഞ്ചരിക്കുന്നതും വിമാനങ്ങൾ വായുവിൽ പറക്കുന്നതുമായ ശാസ്ത്രീയ അനുഭവങ്ങൾ കാണികൾക്ക് പകരും. ബോട്ടുകളും പട്ടങ്ങളും നിർമിച്ച് ആളുകൾക്ക് ഈ മത്സരങ്ങളിൽ പങ്കാളികളാകാം. ചൊവ്വാഴ്ചകളിൽ 'പ്രകൃതിയുടെ ചൂട്'എന്ന വിഷയത്തിലാണ് പരിപാടി നടക്കുന്നത്.

'ജ​ല വി​സ്മ​യ​ങ്ങ​ൾ'​വി​ഷ​യ​ത്തി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളും

സൂ​ര്യ​ന്റെ ഊ​ർ​ജം മു​ത​ൽ ഭൂ​മി​യു​ടെ ഉ​ൾ​ഭാ​ഗ​ത്തെ ചൂ​ടി​ന്റെ കേ​ന്ദ്രം വ​രെ ക​ണ്ടെ​ത്തു​ന്ന ശാ​സ്​​ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​ക​ളി​ൽ 'ജ​ല വി​സ്മ​യ​ങ്ങ​ൾ'​എ​ന്ന വി​ഷ​യ​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ വി​വി​ധ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാം.

വ്യാ​ഴാ​ഴ്‌​ച​ക​ളി​ൽ ല​ഷ് ഗാ​ർ​ഡ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ കാ​റ്റും അ​തി​െൻറ ഗു​ണ​ങ്ങ​ളും ന​മു​ക്ക് ചു​റ്റു​മു​ള്ള പ്ര​കൃ​തി​യെ എ​ങ്ങ​നെ മാ​റ്റു​ന്നു​വെ​ന്ന് പ​ര്യ​വേ​ക്ഷ​ണം ചെ​യ്യും.

ന​മു​ക്ക് ചു​റ്റു​മു​ള്ള വാ​യു, ട​ർ​ബൈ​നു​ക​ൾ എ​ങ്ങ​നെ​യാ​ണ് നീ​ങ്ങു​ന്ന​ത്, എ​ന്തു​കൊ​ണ്ടാ​ണ് മ​നു​ഷ്യ​ൻ കാ​റ്റി​ൽ നി​ന്നു​ള്ള ഊ​ർ​ജം ശേ​ഖ​രി​ക്കാ​ൻ ശ്ര​മി​ച്ച​ത് തു​ട​ങ്ങി​യ അ​റി​വു​ക​ൾ ര​സ​ക​ര​മാ​യി മ​ന സ്സി​ലാ​ക്കാം. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ 'ഭൂ​മി​യു​ടെ നി​ധി​ക​ൾ; ച​ളി​യി​ൽ​നി​ന്ന് സ​സ്യ​ങ്ങ​ളു​ടെ വൈ​വി​ധ്യ​ത്തി​ലേ​ക്ക്'​എ​ന്ന വി​ഷ​യം കൈ​കാ​ര്യം​ചെ​യ്യും. ഭൂ​മി​യെ​യും അ​തി​​ന്റെ നി​ധി​ക​ളെ​യും ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ മ​ന​സ്സി​ലാ​ക്കാം. പ്ര​കൃ​തി​യു​മാ​യി കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി​യാ​ൽ സ​മ്പ​ന്ന​മാ​യ ഒ​രു ഹ​രി​ത​ലോ​കം സൃ​ഷ്ടി​ക്കാം എ​ന്ന സ​ത്യം സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ബോ​ധ്യ​മാ​ക്കാ​നും ഇ​ത്​ ഉ​പ​ക​രി​ക്കും.

ശ​നി​യാ​ഴ്ച​ക​ളി​ൽ 'സു​സ്ഥി​ര ക​ല; ഒ​രു ഹ​രി​ത ഭാ​വി​യി​ലേ​ക്കു​ള്ള ന​മ്മു​ടെ പ​ങ്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്'​എ​ന്ന​താ​യി​രി​ക്കും വി​ഷ​യം. ര​സ​ക​ര​വും വൈ​വി​ധ്യ​പൂ​ർ​ണ​വു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച് പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് ഇ​ത് ഉ​പ​ക​രി​ക്കും. ശാ​സ്​​ത്ര​​ത്തെ ര​സ​ക​ര​വും ജ​ന​കീ​യ​വു​മാ​ക്കാ​ൻ ഈ ​പ​രി​പാ​ടി​ക​ൾ ഉ​പ​ക​രി​ക്കു​മെ​ന്ന്​ ഇ​ത്​​റ അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഒ​പ്പം കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​യോ​ടെ പു​തി​യ​കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​നും സ​ന്ദ​ർ​ശ​ക​രെ ഇ​ത്​ പ്രേ​രി​പ്പി​ക്കും.

Tags:    
News Summary - 'Ithra' with various programs to welcome the New Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 01:56 GMT