ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ല്‍ കെ.​ടി. അ​ബൂ​ബ​ക്ക​ര്‍ റ​മ​ദാ​ന്‍ സ​ന്ദേ​ശം ന​ല്‍കു​ന്നു

ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ ഇ​ഫ്താ​ര്‍ സം​ഗ​മം

ജി​ദ്ദ: ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ ഇ​ഫ്താ​ര്‍ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സീ​സ​ണ്‍സ് റ​സ്‌​റ്റാ​റ​ന്റി​ല്‍ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ള്‍ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും പു​റ​മെ ജി​ദ്ദ​യി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ച്ചു.

സി​ജി സൗ​ദി നാ​ഷ​ന​ല്‍ ക​മ്മി​റ്റി ട്ര​ഷ​റ​റും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​നു​മാ​യ കെ.​ടി. അ​ബൂ​ബ​ക്ക​ര്‍ റ​മ​ദാ​ന്‍ സ​ന്ദേ​ശം ന​ല്‍കി. റ​മ​ദാ​നി​ന്റെ ആ​ത്മീ​യ ചൈ​ത​ന്യം ഉ​ൾ​ക്കൊ​ണ്ട് ജീ​വി​ത​ത്തെ പ​രി​വ​ര്‍ത്തി​പ്പി​ക്കു​ക​യും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ക​ണ്ണീ​രൊ​പ്പാ​ന്‍ ഉ​പ​ക​രി​ക്കും​വി​ധം മാ​റ്റി​യെ​ടു​ക്കു​ക​യും വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജാ​തി, മ​ത ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച് ഉ​ത്ത​മ പൗ​ര​ന്മാ​രാ​യി ജീ​വി​ക്കു​ക​യും നാ​ടി​ന്റെ​യും രാ​ജ്യ​ത്തി​ന്റെ​യും പു​രോ​ഗ​തി​ക്കാ​യി കൂ​ട്ടാ​യി പ്ര​യ​ത്‌​നി​ക്കു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. പ്ര​സി​ഡ​ന്റ് ജെ.​കെ. സു​ബൈ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി പി.​എം. മാ​യി​ന്‍കു​ട്ടി കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ആ​ലു​വ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ സു​ബൈ​ര്‍ മ​ത്താ​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jeddah Aluva Kottayma Iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.