ജിദ്ദ: മലപ്പുറം വണ്ടൂരിനടുത്ത പൂങ്ങോട് പ്രദേശത്തിന്റെ സര്‍വതോന്മുഖ പുരോഗതിയില്‍ ജിദ്ദയിലെ പ്രവാസികള്‍ അടയാളപ്പെടുത്തിയ നിസ്തുലസേവനങ്ങളുടെ ആദരവുമായി പ്രാദേശിക കൂട്ടായ്മ ഒത്ത് ചേര്‍ന്നു. 2023-24 കാലയളവിലെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ജിദ്ദയില്‍ സംഘടിപ്പിച്ചു കൊണ്ട് പുതിയ വികസനപദ്ധതികളും ചര്‍ച്ച ചെയ്തു.
പ്രവാസി കൂട്ടായ്മയിലെ അംഗങ്ങളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടി ഏര്‍പ്പെടുത്തിയ വായ്പാ സംവിധാനം കാര്യക്ഷമമായി തുടര്‍ന്ന് പോകാനും, വിദ്യാഭ്യാസം, ആരോഗ്യം, ധന വിനിയോഗം, സന്തുഷ്ട കുടുംബം എന്നിവയില്‍ ഊന്നിയുള്ള ബോധവല്‍ക്കരണം ലക്ഷ്യമാക്കി പ്രവാസി കുടുംബ സംഗമവും വിദ്യാഭ്യാസ അവാര്‍ഡും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രവാസികളുടെ മക്കളുടെ പഠന നിലവാരമുയര്‍ത്താന്‍ ഒരു സ്ഥിര സംവിധാനം ഏര്‍പ്പെടുത്താനും, സ്വദേശത്തും, വിദേശത്തും അംഗങ്ങളുടെ മനസികോല്ലാസത്തിന് വേണ്ടി വിനോദ യാത്രകളുള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനുമുള്ള ബഹുമുഖ പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി. ശതാബ്ദി ആഘോഷിക്കുന്ന പൂങ്ങോട് ഗവൺമെന്റ ജി.എല്‍.പി സ്‌കൂളിന് രണ്ട് ലക്ഷത്തില്‍ കുറയാത്ത തുകക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കി കൊടുത്തുകൊണ്ട് ഈ വിദ്യാലയത്തിന് പ്രവാസി കൂട്ടായ്മയുടെ സേവനമുദ്ര ചാര്‍ത്താനും തീരുമാനിച്ചു.
പ്രസിഡന്റ് വി.പി. ഷിയാസ് അധ്യക്ഷത വഹിച്ചു. പി.എം.എ. ഖാദര്‍ അവതരിപ്പിച്ച പ്രവര്‍ത്തന രൂപരേഖയുടെ ചര്‍ച്ചയില്‍ വി. പി ഷാനവാസ് ബാബു, ഷാനവാസ് പൂളക്കല്‍, ഒ.കെ സലാം എന്നിവര്‍ സംസാരിച്ചു. സുദിക്ഷാ മുരളി, വി.പി ജാഫർ, എം.കെ നൗഫൽ എന്നിവർ വിവിധ കലാപ്രകടനം അവതരിപ്പിച്ചു. എം. അബൂബക്കര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.