ജിദ്ദ: രാജ്യത്തിെൻറ പുരോഗതിയിൽ വലിയ സംഭാവന ചെയ്തവരാണ് പ്രവാസി ഇന്ത്യക്കാരെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ.കെ. ബാവ പറഞ്ഞു. ജിദ്ദ കോഴിക്കോട് ജില്ല കെ.എം.സി.സി. കോഴിക്കോട് ലീഗ് സെൻററിൽ സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്തുന്നതോടൊപ്പംതന്നെ നാടിെൻറ വിദ്യാഭ്യാസ സാമൂഹിക വളർച്ചയിൽ ഗൾഫ് മലയാളികളുടെ സംഭാവന വളരെ വലുതാണ്. പ്രവാസികൾ അയക്കുന്ന പണം നാട്ടിൽ എത്തിയില്ലെങ്കിൽ കേരളത്തിെൻറ ദൈനംദിന ജീവിതം പോലും താളം തെറ്റുന്ന അവസ്ഥയാണെന്നും ഏറെക്കാലം പ്രവാസ ലോകത്ത് സാമൂഹിക സേവനം നടത്തി നാട്ടിലെത്തി വിശ്രമജീവിതം നയിക്കുന്നവരെ ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എം.സി.സി സീനിയർ നേതാവ് സി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.എം.സി.സിയുടെ രൂപവത്കരണ കാലം മുതൽ മൂന്നര പതിറ്റാണ്ടുകാലം ജിദ്ദയിൽ കെ.എം.സി.സി പ്രവർത്തന രംഗത്ത് വിവിധ ഉത്തരവാദിത്തങ്ങളോടെ പ്രവാസഭൂമിയിൽ സാമൂഹിക സേവനം ചെയ്ത് നാട്ടിൽ തിരിച്ചെത്തി വിശ്രമജീവിതം നയിക്കുന്ന അബൂബക്കർ ബാഫഖി തങ്ങൾ, പി.ടി. മുഹമ്മദ് കൊടുവള്ളി, കണ്ടോത്ത് മൊയ്തു ഹാജി, ആർ.എം. കുട്ടി, സി.കെ. മുഹമ്മദ് പാലാഴി, മഹ്മൂദ് വടകര, എൻ.സി. മുഹമ്മദ്, അഷ്റഫ് നടക്കാവ്, സി.എം. ഖാദർ, പി.വി. അബ്ദുറഹ്മാൻ വടകര എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വീട്ടിലേക്ക് നൽകുന്ന സ്നേഹ സമ്മാനത്തിെൻറ കോഴിക്കോട് ജില്ലതല വിതരണോദ്ഘാടനം കോഴിക്കോട് ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല നിർവഹിച്ചു. ജില്ല ലീഗ് സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ആദരിക്കപ്പെട്ടവരെ പരിചയപ്പെടുത്തി. ടി.ടി. ഇസ്മായിൽ, ടി.പി.എം. ജിഷാൻ, വി.പി. മുസ്തഫ, പി.എം.എ. ജലീൽ, പി.വി.സി. മമ്മു, ടി.കെ. അബ്ദുറഹ്മാൻ, കെ.പി. ഷബീറലി എന്നിവർ സംസാരിച്ചു. ടി. ദാവൂദ്, ബഷീർ വീര്യമ്പ്രം, ഹനീഫ പാണ്ടികശാല, കോയമോൻ ഇരിങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.