പി.ജെ.എസ്സ് ജിദ്ദ പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് പഞ്ചായത്തിൽ വിതരണം ചെയ്യുന്ന ആഹാര, അണുവിമുക്ത സാധനങ്ങൾ പ്രസിഡൻറ് ജയൻനായറിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി ടീച്ചർ സ്വീകരിക്കുന്നു.

കമ്മ്യൂണിറ്റി കിച്ചണുകൾക്ക് കൈത്താങ്ങുമായി ജിദ്ദ പത്തനംതിട്ട ജില്ലാസംഗമം

ജിദ്ദ: പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കമ്മ്യുണിറ്റി കിച്ചണുകൾക്ക് ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്സ്) ആഹാര സാധനങ്ങളും അണുവിമുക്ത സാധനങ്ങളും വിതരണം ചെയ്തു.

അടൂർ, പന്തളം മുൻസിപ്പാലിറ്റി, ഇലന്തൂർ, വടശ്ശേരിക്കര, പെരുനാട്, തണ്ണിത്തോട്, കടപ്ര, ചിറ്റാർ, ഓമല്ലൂർ, ചെന്നീർക്കര, വള്ളിക്കോട് തുടങ്ങിയ പഞ്ചായത്തുകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വിവിധ ആഹാരവസ്തുക്കൾ അടങ്ങുന്ന ഭക്ഷ്യവസ്തുക്കൾ നേരിട്ട് എത്തിച്ചു നൽകുകയും പി.ജെ.എസ്സ് അംഗങ്ങളും കുടുംബങ്ങളും കിറ്റുകൾ വിവിധ പഞ്ചായത്തുകളിൽ നേരിട്ട് വിതരണം ചെയ്യുകയും ചെയ്തു.

ജില്ലയിലെ കൂടുതൽ പഞ്ചായത്തുകൾക്ക് ഈ സഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ജീവകാരുണ്യ പ്രവർത്തന കൺവീനർ മനോജ് മാത്യു അടൂർ, മറ്റു ഭാരവാഹികളായ ജയൻ നായർ പ്രക്കാനം, അലി തേക്ക്തോട്, ജോസഫ് വർഗ്ഗിസ് വടശേരിക്കര, അയൂബ് ഖാൻ പന്തളം, സന്തോഷ് കെ. ജോൺ എന്നിവർ അറിയിച്ചു.

സന്തോഷ് ജി. നായർ, മാത്യു തോമസ്, ജോസഫ് നെടിയവിള, മെഹബൂബ് അഹമ്മദ്, ശുഹൈബ് പന്തളം, പ്രണവം ഉണ്ണികൃഷ്ണൻ, ശശിനായർ തുടങ്ങിയവർ ഭക്ഷ്യ ധാന്യവിതരണത്തിന് നേതൃത്വം നൽകി.

എബി ചെറിയാൻ മാത്തൂർ, വിലാസ് അടൂർ സിയാദ് അബ്ദുള്ള പടുതോട്, ജോർജ് വർഗീസ്, അനിൽ കുമാർ പത്തനംതിട്ട, വർഗീസ് ഡാനിയൽ, നൗഷാദ് അടൂർ, സജി കുറുങ്ങാട്ട്, സന്തോഷ് പൊടിയൻ, മനുപ്രസാദ് ആറന്മുള, ആർട്ടിസ്റ്റ് അജയകുമാർ, ഷറഫുദ്ദീൻ മൗലവി ചുങ്കപ്പാറ, നവാസ് റാവുത്തർ ചിറ്റാർ, അനിയൻ ജോർജ്ജ് തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

Tags:    
News Summary - jeddah pathanamthitta's support to community kitchens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.