ജിദ്ദ: ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) ‘ഒരുമക്കായ് ഓണം 2024’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. തിരുവിതാംകൂറിന്റെ തനതായ രീതിയിലുള്ള കലാപരിപാടികൾ, ഓണസദ്യ, മഹാബലിയെ ആനയിക്കൽ, തിരുവാതിരക്കളി, കൈകൊട്ടിക്കളി, വടംവലി മത്സരം, നാട്ടുത്സവം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
ജെ.ടി.എ പ്രസിഡന്റ് അലി തേക്കുതോട്, ആക്ടിങ് സെക്രട്ടറി ശിഹാബ് താമരക്കുളം, ട്രഷറർ നാസർ പൻമന, മുജീബ് കന്യാകുമാരി, മസൂദ് ബാലരാമപുരം, റജികുമാർ, ഷാജി കായംകുളം, മാജാ സാഹിബ്, റാഫി ബീമാപള്ളി, സിയാദ് പടുതോട്, നവാസ് ചിറ്റാർ, നവാസ് ബീമാപള്ളി, നൂഹ് ബീമാപള്ളി, ലിസി.
ജനി, ഖദീജാബീഗം, ജ്യോതി ബാബുകുമാർ, ഷാഹിന ആഷിർ, ഷാനി മാജ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷാധികാരി ദിലീപ് താമരക്കുളം ‘ഓണം ഒരുക്കുന്ന ഒരുമയുടെ സന്തോഷം’ അവതരിപ്പിച്ചു. നൂഹ് ബീമാപള്ളി, വിജേഷ് ചന്ദ്രു, ആഷിർ കൊല്ലം എന്നിവർ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു.
മിത്രാസ് ആതുരസേവക കൂട്ടായ്മ അവതരിപ്പിച്ച തിരുവാതിരയും നൃത്താധ്യാപികയായ സീത ടീച്ചർ ചിട്ടപ്പെടുത്തിയ നൃത്തങ്ങളും ആഘോഷ പരിപാടികൾക്ക് ചാരുതയേറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.