ജിദ്ദ: ജിദ്ദ ഫുട്ബാൾ ഫ്രൻറ്ഷിപ്പ് കൂട്ടായ്മയും (ജെ.എഫ്.എഫ്) അഹ്ദാബ് ഇന്റർനാഷനൽ സ്കൂളും ചേർന്നു സംഘടിപ്പിച്ച നാലാമത് വർഷിക ടൂർണമെന്റിൽ സീനിയർ വിഭാഗത്തിൽ ഡിഫെൻസ് ജിദ്ദ ജേതാക്കളായി. ഗസ്റ്റോ ജിദ്ദ യെല്ലോ ആർമിയെ പരാജയപ്പെടുത്തിയാണ് ഡിഫെൻസ് ജിദ്ദ വിജയിച്ചത്.
ജൂനിയർ വിഭാഗത്തിൽ ഗ്രീൻ ബോക്സ് ടാലന്റ് ടീൻ ജേതാക്കളും സോക്കർ എഫ്.സി റണ്ണർ അപ്പും ആയി. വെറ്ററൻസ് വിഭാഗത്തിൽ ഈ ട്രിപ്പ് ചുങ്കത്തറ ഫ്രൈഡേ എഫ്.സി ജേതാക്കളും ഹിലാൽ എഫ്.സി റണ്ണർ അപ്പും ആയി. സീനിയർ ജേതാക്കൾക്കുള്ള ട്രോഫി സിഫ് പ്രസിഡൻറ് ബേബി നീലാംബ്രയും പ്രൈസ് മണി ലിങ്ക് ടെലികോം ഡയറക്ടർ എബിൽ ജോയിയും മനോജ് മാത്യുവും നൽകി.
റണ്ണർ അപ്പിനുള്ള ട്രോഫി ഖുതുബുദ്ധീനും കൈമാറി. ജൂനിയർ വിഭാഗം ജേതാക്കൾക്കുള്ള ട്രോഫി അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ ചെയർമാൻ സുലൈമാൻ ഹാജിയും ജലീലും റണ്ണർ അപ്പിനുള്ള ട്രോഫി അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ലാൽ കൊല്ലവും നൽകി.
വെറ്ററൻസ് വിഭാഗത്തിൽ ജേതാക്കൾക്കുള്ള ട്രോഫി ഷംഷീദ് പാലക്കോടനും പ്രൈസ് മണി റസാഖ് വെന്നിയൂ രും കൈമാറി. റണ്ണർ അപ്പിനുള്ള ട്രോഫി കുഞ്ഞിമുഹമ്മദും നൽകി. സീനിയർ വിഭാഗത്തിൽ ഡിഫെൻസ് ജിദ്ദയുടെ സുധീഷിനെ ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുത്തു.
ജൂനിയർ വിഭാഗത്തിൽ ഗ്രീൻ ബോക്സ് ടാലൻറ് ടീൻ ടീം അംഗം മുഹമ്മദ് ഷിഹാനെയും വെറ്ററൻസ് വിഭാഗത്തിൽ ഈ ട്രിപ്പ് ചുങ്കത്തറ ഫ്രൈഡേ എഫ്.സിയുടെ ജസീൽ മമ്പാടിനെയും ഏറ്റവും നല്ല കളിക്കാനായി തെരഞ്ഞെടുത്തു.
ജെ.എഫ്.എഫ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഇസ്ഹാഖ് പരപ്പനങ്ങാടി, നിഷാബ് വയനാട്, കെ.സി ശരീഫ്, ശാഹുൽ ഹമീദ്, എസ്.കെ മഞ്ചേരി, അഷ്ഫാർ നരിപ്പറ്റ, നിഷാദ് ബാവ, നൗഷാദ് ഉച്ചാരകടവ്, ജുനൈസ്, സത്താർ, ജലാൽ, ശിഹാബ് ഇല്ലിക്കൽ, ഫാറൂഖ്, നിഷാദ് വെളിയംകോട്, ശിഹാബ്, നിർഷാദ് സുട്ടു, സാദിഖ് നിലമ്പൂർ, മൻസൂർ മക്ക, അഫ്സൽ തുമ്പി എന്നിവർ ടൂർണമെൻറ് നിയന്ത്രിച്ചു. റാഫി ബീമാ പള്ളിയും ശഹദ ശാഹുൽ ഹമീദും അവതാരകരും സജീർ ഉള്ളാട്ട് ഫോട്ടോഗ്രാഫിയും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.