ജിദ്ദ: പി. കൃഷ്ണപിള്ളയുടെ 73ാം ചരമദിനം ജിദ്ദ നവോദയ ആചരിച്ചു. കേന്ദ്ര കമ്മിറ്റി ഓഫിസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചേര്‍ന്ന പരിപാടി മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പി. കൃഷ്ണപിള്ള ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള പ്രസക്തി വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
ട്രഷറര്‍ സി.എം. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. റഫീക്ക് പത്തനാപുരം അനുസ്മരണ പ്രഭാഷണവും പ്രസിഡൻറ് കിസ്മത് മമ്പാട് ആശംസകളും നേർന്നു. ജനറൽ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും ബഷീര്‍ മമ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.