ജിസാൻ: ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനമായ ബഹുസ്വരതയെ തകർക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ശ്രമങ്ങൾ ഭരണഘടന വിരുദ്ധമാണെന്ന് ജിസാൻ ഐ.സി.എഫ് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.
അപകടകരമാംവിധം ഭരണഘടനയെ തകർക്കുന്ന ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായ ബോധവത്കരണം ആവശ്യമാണ്. കലാപങ്ങൾകൊണ്ടും സാംസ്കാരിക അസഹിഷ്ണുത കൊണ്ടും ഇന്ത്യയുടെ ഐക്യം തകർക്കുന്ന ശക്തികളെ പരാജയപ്പെടുത്താൻ രാഷ്ട്രീയ ശാക്തീകരണം അനിവാര്യമാണെന്നും സെമിനാറിൽ സംസാരിച്ചവർ വിലയിരുത്തി.
ഐ.സി.എഫ് പ്രൊവിൻസ് സെക്രട്ടറി സത്താർ പെടേന ഉദ്ഘാടനം ചെയ്തു. താഹ കിണാശ്ശേരി, അഷ്റഫ് കുഞ്ഞുട്ടി, സുഹൈൽ സഖാഫി, കോമുഹാജി എടരിക്കോട് (എസ്.ഐ.സി), അബ്ദുറഹ്മാൻ കുറ്റിക്കാട്ടിൽ, സ്വാദിഖ് മാസ്റ്റർ മങ്കട (കെ.എം.സി.സി), എ.എം. അബ്ദുല്ലക്കുട്ടി (ഐ.എം.സി.സി), മുഹമ്മദ് നൗഷാദ് ഇർശാദി (ആർ.എസ്.സി), രവി കൊല്ലം (ജല), ഖമറുദ്ദീൻ വേങ്ങര, കുഞ്ഞിമുഹമ്മദ്, ബദറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. ഉവൈസ് വേങ്ങര ഈദാബി സ്വാഗതവും സലാം ബൈഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.