അൽഅഹ്സ: സൗദി അറേബ്യയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഏഴ് മാധ്യമപ്രവർത്തകരെ അൽഅ ഹ്സയിൽ ആദരിച്ചു. സൗദി ജേർണലിസ്റ്റ് അസോസിയേഷനും അൽഅഹ്സ പ്രസ് അസോസിയേഷനും ചേർ ന്നാണ് പരിപാടി സംഘടിപ്പിച്ചത്. അഹമ്മദ് അൽമഗ്ലൂത്ത്, ഖലീൽ അൽഫസായ, സാലിഹ് അൽബദർ, അബ്ദുറഹ്മാൻ അൽമൽഹം, അബ്ദുൽ റഊഫ് അൽഗസൽ, അബ്ദുല്ല അൽമുഖ്രിൻ, ഫൈസൽ അൽഗാവ് എന്നീ മാധ്യമപ്രവർത്തകരാണ് ആദരിക്കപ്പെട്ടത്. ഇവരിൽ പലരും അരനൂറ്റാണ്ടിലേറെ മാധ്യമപ്രവർത്തനരംഗത്ത് നിലയുറപ്പിച്ചവരാണ്. തുടക്കത്തിൽ വാർത്തകൾ ലഭിക്കാനുള്ള പ്രയാസങ്ങളും ആധുനിക സാങ്കേതികവിദ്യകൾ മാധ്യമരംഗങ്ങളിലുണ്ടാക്കിയ പ്രതിഫലനങ്ങളും ചർച്ച ചെയ്തു.
ക്രിയാത്മക മാധ്യമപ്രവർത്തനത്തെക്കുറിച്ച് ഡോക്യുമെൻററി പ്രദർശനവും നടന്നു. പ്രവർത്തന മേഖലയിലെ രസകരമായ അനുഭവങ്ങൾ മുതിർന്ന മാധ്യമപ്രവർത്തകർ പങ്കുവെച്ചു. സൗദി ജേണലിസ്റ്റ് അസോസിയേഷെൻറ കീഴിൽ കഴിഞ്ഞ വർഷത്തിൽ 35 ഇന പരിപാടികളാണ് അൽഅഹ്സയിൽ അരങ്ങേറിയത്. ആധുനിക സങ്കേതങ്ങളുപയോഗിച്ച് പുതിയ മാധ്യമപ്രവർത്തകർക്കുള്ള പരിശീലനവും തുടങ്ങി. അടുത്ത 12 ആഴ്ചകൾകൊണ്ട് പുതിയ 40 യുവ മാധ്യമപ്രവർത്തകർ രംഗത്തിറങ്ങുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.