ദമ്മാം: ജനാധിപത്യം വലിയ വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വിമർശകരെ കൽത്തുറുങ്കിൽ അടക്കുകയെന്ന കേന്ദ്ര ഫാഷിസ്റ്റ് നയങ്ങളെ പിന്തുടരുന്ന മ്ലേച്ഛരാഷ്ട്രീയത്തിന്റെ തുടർനാടകമാണ് കെ. സുധാകരന്റെ അറസ്റ്റിലൂടെ പിണറായി സർക്കാർ നടത്തിയതെന്ന് ഒ.ഐ.സി.സി അൽഖോബാർ ഏരിയ കമ്മിറ്റി ജനറൽ ബോഡി യോഗം രാഷ്ട്രീയ പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. പ്രസിഡന്റ് എ.കെ. സജൂബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജേഷ് ആറ്റുവ പ്രമേയം അവതരിപ്പിച്ചു. പുതുതായി ചുമതലയേറ്റ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയെ ഖോബാർ കമ്മിറ്റി ആദരിച്ചു.
റീജനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹനീഫ് റാവുത്തർ ഉദ്ഘാടനം നിർവഹിച്ചു. റീജനൽ ജനറൽ സെക്രട്ടറി ഇ.കെ. സലിം, സെക്രട്ടറി ഷംസ് കൊല്ലം, ജോൺ കോശി, അൽ ഖോബാർ ഏരിയ ഒ.ഐ.സി.സി വനിതാവേദി പ്രസിഡന്റ് പാർവതി സന്തോഷ്, റീജനൽ വനിതാവേദി ജനറൽ സെക്രട്ടറി ഷിജില ഹമീദ്, ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.
ഖോബാർ കമ്മിറ്റി സെക്രട്ടറിമാരായ സാജിദ് പാറമേൽ, രാജേഷ് കുരുത്തിയാട്, ഷൈൻ കരുനാഗപ്പള്ളി, ആയിഷ സജൂബ് എന്നിവർ നേതൃത്വം നൽകി. പുതിയ മെംബർഷിപ് കാർഡ് വിതരണം വിവിധ ജില്ല കമ്മിറ്റി ഭാരവാഹികൾ നിർവഹിച്ചു. ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ സ്വാഗതവും വൈസ് പ്രസിഡൻറ് പി.എസ്. സഗീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.