മക്ക: വിശുദ്ധ കഅ്ബയെ പുതിയ കിസ് വ അണിയിച്ചു. പതിവുപോലെ ദുൽഹജ്ജ് ഒമ്പതിന് രാവിലെയാണ് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിയുടെ മേൽനോട്ടത്തിൽ പുതിയ കിസ് വ കഅ്ബയെ പുതപ്പിച്ചത്. കിസ് വ മാറ്റുന്നതിെൻറ മുന്നോടിയായി ഞായറാഴ്ച വൈകുന്നേരം തന്നെ പഴയ കിസ് വയിലെ സ്വർണം കൊണ്ട് ആലേഖനം ചെയ്ത ഖുർആൻ ലിപികൾ എടുത്തുമാറ്റുന്ന ജോലികൾ ആരംഭിച്ചിരുന്നു.
സുബ്ഹ് നമസ്കാരത്തിനു ശേഷമാണ് കഅ്ബയെ പുതിയ കിസ് വ പുതപ്പിക്കുന്ന ജോലികൾ ആരംഭിച്ചതെന്ന് കിങ് അബ്ദുൽ അസീസ് കിസ് വ കോംപ്ലക്സ് മേധാവി അഹ്മദ് അൽമൻസൂരി പറഞ്ഞു. നാല് ഭാഗങ്ങളോട് കൂടിയതാണ് കിസ് വ. വാതിൽ വിരിയുമുണ്ട്. 16 കഷ്ണങ്ങളോട് കൂടിയതാണ് കിസ് വയൂടെ ബെൽറ്റ്. ഏകദേശം 670 കിലോ ശുദ്ധ പട്ടിലാണ് നെയ്തെടുക്കുന്നത്. 120 കിലോ സ്വർണത്തിെൻയും 100 കിലോ വെള്ളിയുടെയും നൂലുകൾ ഉപയോഗിക്കുന്നുണ്ട്. സ്വദേശികളും വിദേശികളുമായ വിദഗ്ധരായ 200 പേരുടെ കരവിരുതിനാലാണ് കിസ് വ രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.