ജിദ്ദ: വേൾഡ് ഷോട്ടോക്കാൻ കരാട്ടേ ഡൂ-ഫെഡറേഷൻ ജിദ്ദയിൽ നടത്തിയ കരാട്ടെ ഗ്രേഡിങ് ടെസ്റ്റ് സമാപിച്ചു. ശ്രീലങ്കൻ ഇന്റർനാഷനൽ സ്കൂൾ ഡോജോയിലും, നഖീൽ ഡോജോയിലുമായി 67 ഓളം വിദ്യാർഥികൾ പങ്കെടുത്ത് രണ്ടു ദിവസങ്ങളിലായാണ് ഗ്രേഡിങ് ടെസ്റ്റ് നടന്നത്. വിവിധ സെഷനുകളിൽ നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച സൈദ് അഫ്ശാൻ , മാനവ് ബിജുരാജ്, റയാൻ ഹുസൈൻ, അക്ഷൽ ശാലു, അഫ്രീൻ അഫ്സൽ, അനിഷ്ക ശാലു, റയാൻ റിജാസ്, വഫ എന്നിവരെയും, അഡൽറ്റ് സെക്ഷനിൽ ബഷീർ മുറ്റിങ്ങാടൻ എന്നിവരെയും തിരഞ്ഞെടുത്തു. ഗ്രേഡിങ് ടെസ്റ്റില്‍ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും ബെൽറ്റും ചടങ്ങില്‍ നല്കി. ഡൈനാമിക് കരാട്ടേ ജിദ്ദ ചീഫ് ട്രെയിനർ സലാം ചെറുവറ്റ, സീനിയർ െട്രയിനർമാരായ നഷീദ് പട്ടാണി, റാസി എന്നിവർ കരാട്ടേ ടെസ്റ്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.