റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 11ാമത് കേന്ദ്രസമ്മേളനത്തിന്‍റെ ഭാഗമായി മലസ് ഏരിയയിലെ ഉലയ്യ യൂനിറ്റ്, അൽഖർജ് ഏരിയയിലെ ഹരീഖ് യൂനിറ്റ് സമ്മേളനങ്ങൾ നടന്നു. സന്ദീപ് നഗറിൽ നടന്ന ഉലയ്യ യൂനിറ്റ് സമ്മേളനം കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗം ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ആക്ടിങ് പ്രസിഡന്‍റ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി പ്രവർത്തന റിപ്പോർട്ടും ട്രഷറർ നിയാസ് ഷാജഹാൻ വരവ്-ചെലവു കണക്കും കേന്ദ്ര കമ്മിറ്റി അംഗം ലിബിൻ പശുപതി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, യൂനിറ്റ് സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി എന്നിവർ ചർച്ചക്ക് മറുപടി പറഞ്ഞു.
സുലൈമാൻ പേരനോട്, പ്രശാന്ത് ബാലകൃഷ്ണൻ എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. നിയാസ് ഷാജഹാൻ, മലസ് ഏരിയ സെക്രട്ടറി സുനിൽ കുമാർ, ഏരിയ ജോ. ട്രഷറർ നൗഫൽ പൂവക്കുറുശ്ശി, കേന്ദ്ര ട്രഷറർ സെബിൻ ഇഖ്‌ബാൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ.കെ. രാജീവൻ, റെനീഷ്, അൻവർ എന്നിവർ സംസാരിച്ചു.
നിയാസ് ഷാജഹാൻ (പ്രസി.), ഷമീം മേലേതിൽ (സെക്ര.), ഗിരീഷ് കുമാർ (ട്രഷ.) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. യൂനിറ്റ് ജോ.സെക്രട്ടറി ഷമീം മേലേതിൽ സ്വാഗതവും നന്ദിയും പറഞ്ഞു.
സി.കെ രാജു നഗറിൽ നടന്ന ഹരീഖ് യൂനിറ്റ് സമ്മേളനം ഏരിയ ആക്ടിങ് സെക്രട്ടറി ഷബി അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് ബിനോയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.എം. ഹംസ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഫൈസൽഖാൻ വരവ്-ചെലവു കണക്കും, കേന്ദ്രകമ്മിറ്റി അംഗം ലിബിൻ പശുപതി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
കേന്ദ്ര ജോ.സെക്രട്ടറി സുരേഷ് കണ്ണപുരം, യൂനിറ്റ് സെക്രട്ടറി ഒ.എം. ഹംസ എന്നിവർ ചർച്ചക്ക് മറുപടി പറഞ്ഞു. ശ്രീകുമാർ രക്തസാക്ഷി പ്രമേയവും സനീഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം.എ. നാസർ, ഫൈസൽ ഖാൻ എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ടി.ജി. ജോസഫ്, ഏരിയ രക്ഷാധികാരി അംഗങ്ങളായ ജയൻ പെരുനാട്, മണികണ്ഠൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ റഹീം ശൂരനാട്, ചന്ദ്രൻ, ഡേവിഡ് രാജ്, രാമകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
ബിനോയ് (പ്രസി.), അജിത് കുമാർ (സെക്ര.), ഫൈസൽഖാൻ (ട്രഷ.) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. അജിത്കുമാർ സ്വാഗതവും നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.