റിയാദ്: ദറൂബ് മെഡിസിൻ പ്രായോജകരായ വിന്നേഴ്സ് കപ്പിനും പ്രൈസ് മണിക്കും എ.ബി.സി കാർഗോ റണ്ണേഴ്സ് കപ്പിനും പ്രൈസ് മണിക്കും വേണ്ടി കേരള ഇലവൻ ഫുട്ബാൾ ക്ലബ് സംഘടിപ്പിച്ച ടൂർണമെൻറിൽ റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സി ജേതാക്കൾ. ഫൈനലിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് യൂത്ത് ഇന്ത്യ സോക്കർ എഫ്.സിയെ പരാജയപ്പെടുത്തി. രണ്ടു ദിനരാത്രങ്ങളിലായി റിയാദ്-അൽഖർജ് റോഡിലെ അൽ ഇസ്കാൻ ഗ്രൗണ്ടിൽ മാറ്റുരച്ച റിയാദിലെ മികച്ച 16 ടീമുകൾ ഫുട്ബാൾ പ്രേമികൾക്ക് മികച്ച മത്സരങ്ങളാണ് സമ്മാനിച്ചത്.
പ്രായോജകരായ ലിയാക്കത്ത്, എ.ബി.സി സലീം, മുഹമ്മദ് കുട്ടി, അനസ്, ഇതാർ യാസിർ, റിയാസ്, അഷ്റഫ് കൽപകഞ്ചേരി, ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ റഷീദ് തിരൂർക്കാട്, ജനറൽ കൺവീനർ സക്കീർ കൽപകഞ്ചേരി, ക്ലബ് മാനേജർ കുട്ടൻ ബാബു, പ്രസിഡൻറ് സലാം പടിഞ്ഞാറ്റുമുറി, ക്ലബ് ഭാരവാഹികളായ മൻസൂർ കൽപകഞ്ചേരി, ഹഖീം വല്ലപ്പുഴ, ബാദുഷ ഷൊർണൂർ, ചന്ദ്രൻ അരീക്കോട് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
വിജയികൾക്കുള്ള ട്രോഫി ദറുബ് മെഡിസൻ എം.ഡി. ലിയാഖത്തും പ്രൈസ് മണി ക്ലബ്ബ മാനേജർ കുട്ടൻ ബാബുവും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി എ.ബി.സി കാർഗോ എം.ഡി. സലീമും പ്രൈസ് മണി പ്രസിഡൻറ് സലാമും സമ്മാനിച്ചു.
ടൂർണമെൻറിൽ മികച്ച കളിക്കാരനായി റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ജിഷാദിനെയും മികച്ച ഗോൾകീപ്പറായി ശിഹാബിനെയും തിരഞ്ഞെടുത്തു. യൂത്ത് ഇന്ത്യ സോക്കറിന്റെ ഹസീം ടൂർണമെൻറിലെ ടോപ് സ്കോററായി. റിഫ ജനറൽ സെക്രട്ടറി സൈഫു കരുളായി, ഭാരവാഹികളായ മുസ്തഫ കവ്വായി, നൗഷാദ് ചക്കാലക്കൽ, ഹംസ അസീസിയ, ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർക്കാട്, ടൂർണമെൻറ് കമ്മിറ്റി വൈസ് ചെയർമാൻ മജീദ് ട്രഷറർ നിസാർ ഷബാബ് എന്നിവർ സമാപന ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.