ഖമീസ്മുശൈത്ത്: സ്വദേശി പൗരന് തെൻറ കുടുംബസ്വത്തായി ലഭിച്ച പാറക്കെട്ട് എന്ത് ചെയ്യണമെന്ന ആലോചനയിൽ ഉദിച്ച ചിന്ത പാറക്കെട്ടിൽ തീർത്തത് വിസ്മയക്കാഴ്ചകൾ. പാറകളിലെ ഗുഹകളും മറ്റും മാറ്റങ്ങൾ വരുത്തിയപ്പോൾ രൂപപ്പെട്ടത് ഒരു വിസ്മയലോകം.
ഇവിടെ നിരവധി കുടുംബങ്ങൾക്ക് താമസിക്കാനുള്ള റൂമുകളും ബാത്ത്റൂമും അടുക്കളയും ഹാളുമടക്കം നിരവധി സൗകര്യങ്ങൾ.
പാറക്ക് മുകളിൽ ജലം സംരക്ഷിക്കാനടക്കമുള്ള സൗകര്യങ്ങളും രൂപപ്പെടുത്തി.
ഖമീസ്മുശൈത്ത് റിയാദ് റോഡിൽ വാദി ബിൻ ഹാശ്ബൽ എന്ന സ്ഥലത്ത് നിന്നും ഏകദേശം 15 കിലോമീറ്റർ പടിഞ്ഞാറ് മാറി ശഫാൻ ഗ്രാമത്തിലാണ് ഖന്താബ് പൈതൃക ഗ്രാമം സ്ഥിതിചെയ്യുന്നത്. ഖന്താബ് ഗോത്രത്തിെൻറ സ്ഥലമാണ് ഈ പ്രദേശം. അവധിദിനങ്ങൾ ആസ്വദിക്കാൻ നിരവധി സ്വദേശികൾ ഇവിടെ എത്താറുണ്ട്.
ഒരുദിവസം മുഴുവൻ ഈ സ്ഥലത്തിെൻറ വാടക 1500 റിയാലാണ്. നാല് ചെറിയ കുടുംബങ്ങൾക്ക് ഇവിടെ താമസിക്കാൻ കഴിയും. ആഹാരം തയാറാക്കി കഴിക്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
വാടകക്ക് ആളുകൾ ഇല്ലാത്ത ദിവസങ്ങളിൽ മാത്രമേ മറ്റ് സന്ദർശകരെ അനുവദിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.