ജിദ്ദ: രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരമായ കിങ് ഫൈസൽ അന്താരാഷ്‌ട്ര ഇസ്ലാമിക് അവാർഡുകൾ ബുധനാഴ്ച പ്രഖ്യാ പിക്കും. റിയാദിൽ നടക്കുന്ന ചടങ്ങിൽ മക്ക ഗവർണര്‍ അമീർ ഖാലിദ് അൽ ഫൈസലാണ് അവാർഡ് പ്രഖ്യാപനം നടത്തുക. ആഗോളാടിസ്ഥാ നത്തില്‍ ഇസ്ലാമിക പ്രവര്‍ത്തന മേഖലകളില്‍ മികച്ച സംഭാവനകൾ അർപ്പിക്കുന്നവർക്ക് സൗദി അറേബ്യ നല്‍കുന്ന ഏറ്റവ ും വലിയ അംഗീകാരമാണ് കിങ് ഫൈസല്‍ അവാര്‍ഡ്.
റിയാദിലെ ഫൈസലിയ ഹോട്ടലിൽ അമീർ സുൽത്താൻ ഹാളിലാണ് 41ാമത് അവാർഡ് പ്രഖ്യാപനം. സാംസ്കാരിക നായകർ, പണ്ഡിതർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ഇസ്ലാമിക സേവനം, ഇസ്ലാമിക പഠനങ്ങൾ, അറബി ഭാഷ സാഹിത്യം, വൈദ്യശാസ്ത്രം, പൊതുശാസ്‌ത്രം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലാണ് അവാർഡുകൾ. വ്യക്തിപരമായോ സംഘടനാപരമായോ ആരെയും അവാർഡിനായി നാമനിർദേശം ചെയ്യാൻ അനുവാദമില്ല.
യൂണിവേഴ്‌സിറ്റികൾ, ശാസ്ത്ര -സാങ്കേതിക- ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ ഔദ്യോഗിക സ്ഥാപനങ്ങൾ നാമനിർദേശം ചെയ്ത വ്യക്തികളിൽ നിന്നായിരിക്കും പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുക. ലോക പ്രശസ്ത പണ്ഡിതരും ശാസ്ത്രജ്ഞരുമടങ്ങുന്നതാണ് ജൂറി. 1975ല്‍ അന്തരിച്ച സൗദി രാഷ്ട്ര ശില്‍പികളിലൊരാളായ അമീർ ഫൈസലിെൻറ പേരിലുള്ള കിങ് ഫൈസല്‍ ഫൗണ്ടേഷനാണ് 1979 മുതൽ എല്ലാവർഷവും അവാര്‍ഡ് നല്‍കി വരുന്നത്. 7.5 ലക്ഷം സൗദി റിയാലും 25 പവൻ സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് കിങ് ഫൈസല്‍ അവാര്‍ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.