ജിദ്ദ: സൗദിയിൽ ടൂറിസ്റ്റ് വിസകൾ നീട്ടിനൽകാൻ സൽമാൻ രാജാവിന്‍റെ ഉത്തരവ്. സൗദിയിലേക്ക് വരാനായി ടൂറിസ്റ്റ് വിസയെടുക്കുകയും കോവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്കാണ് വിസ നീട്ടിനൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടത്. ഉത്തരവ് പ്രകാരം വിസകൾ നീട്ടിക്കൊടുക്കുന്നത് ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
കൊറോണ കാരണം സൗദിയിലേക്ക് ടൂറിസ്റ്റ് എൻട്രി നിർത്തൽ ചെയ്തതിനാൽ ഇത് വരെ ഉപയോഗപ്പെടുത്താത്ത ടൂറിസ്റ്റ് വിസിറ്റ് വിസകൾ സൗജന്യമായി പുതുക്കുന്ന പരിധിയിൽ ഉൾപ്പെടും.
ഉത്തരവ് പ്രകാരം 2021 മാർച്ച് 24 നു മുംബ് ടൂറിസ്റ്റ് വിസകൾ ഇഷ്യു ചെയ്ത എല്ലാ രാജ്യക്കാർക്കും വിസ ഓട്ടോമാറ്റിക്കായി പുതുക്കി നൽകിയിട്ടുണ്ട്.
പുതിയ വിസാ കാലാവധി ഉൾപ്പെടുത്തിയ ഇ-വിസ അറ്റാച്ച് ചെയ്ത ഇമെയിൽ സന്ദേശം അർഹരായവർക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ കാലാവധി കഴിഞ്ഞ വിസിറ്റ് വിസകളും ഇഖാമ, റി എൻട്രി എന്നിവയും സൗജന്യമായി പുതുക്കി നൽകാൻ സല്മാൻ രാജാവ് ഉത്തരവിട്ടിരുന്നു.
ഇത് പ്രകാരം നിലവിൽ നാട്ടിലുള്ള പ്രവാസികളുടെ ഇഖാമ കാലാവധി കഴിഞ്ഞ ദിവസം മുതൽ നവംബർ 30 വരെ പുതുക്കൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.