കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഖാ​ദി​മെ മി​ല്ല​ത്ത് പു​ര​സ്കാ​രം മു​സ്‍ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി​യി​ല്‍നി​ന്ന് കു​ഞ്ഞി​മോ​ൻ കാ​ക്കി​യ ഏ​റ്റു​വാ​ങ്ങു​ന്നു

കെ.​എം.​സി.​സി ഖാ​ദി​മെ മി​ല്ല​ത്ത് അ​വാ​ർ​ഡ് കു​ഞ്ഞി​മോ​ൻ കാ​ക്കി​യ​ക്ക് സ​മ്മാ​നി​ച്ചു

അ​ബ​ഹ: സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ഖാ​ദി​മെ മി​ല്ല​ത്ത് സോ​ഷ്യ​ൽ സ​ർ​വി​സ് അ​വാ​ർ​ഡ് കു​ഞ്ഞി​മോ​ൻ കാ​ക്കി​യ ഏ​റ്റു​വാ​ങ്ങി. ഖ​മീ​സ് മു​ശൈ​ത്ത് മ​റീ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ മു​സ്‍ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി ഫ​ല​ക​വും ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഉ​ൾ​പ്പെ​ടു​ന്ന അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. അ​വാ​ർ​ഡ് വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​മാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് കു​ഞ്ഞി​മോ​ൻ കാ​ക്കി​യ മ​റു​പ​ടി​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

കെ.​എം.​സി.​സി പ്ര​സ്ഥാ​ന​വും അ​തി​​ന്റെ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന നി​സ്വാ​ർ​ഥ പി​ന്തു​ണ​യാ​ണ് ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​വാ​ർ​ഡ് തു​ക ഖ​മീ​സ് മു​ശൈ​ത്ത് ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ല്ലി​​ന്റെ ജീ​വ​കാ​രു​ണ്യ നി​ധി​യി​ലേ​ക്ക് ന​ൽ​കു​മെ​ന്നും കു​ഞ്ഞി​മോ​ൻ കാ​ക്കി​യ പ​റ​ഞ്ഞു.

‘കോ​ൺ​വൊ​ക്കേ​ഷ​ൻ 2023’ എ​ന്ന ബാ​ന​റി​ൽ ന​ട​ന്ന അ​വാ​ർ​ഡ് ദാ​ന പ​രി​പാ​ടി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖ​മീ​സ് മു​ശൈ​ത്ത് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ മൂ​ന്നി​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‍ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​എം.​സി.​സി പ്രീ​മി​യ​ർ സോ​ക്ക​ർ ന​റു​ക്കെ​ടു​പ്പി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച അ​ത്തി​ദേ​വി​നു​ള്ള ബു​ള്ള​റ്റ് മോ​ട്ടോ​ർ സൈ​ക്കി​ളി​​ന്റെ താ​ക്കോ​ൽ​ദാ​നം ജി​ദ്ദ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര നി​ർ​വ​ഹി​ച്ചു. ഹ​ജ്ജ് വ​ള​ന്റി​യ​ർ​ക്കു​ള്ള ഉ​പ​ഹാ​രം മ​ക്ക കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, ടൂ​ർ​ണ​മെ​ന്റി​ലെ പ്ര​ധാ​ന സ്പോ​ൺ​സ​റാ​യ മ​ന്തി ജ​സീ​റ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

സൈ​ദ് അ​രീ​ക്ക​ര (അ​ൽ ബാ​ഹ), ഹാ​രി​സ് ക​ല്ലാ​യി (ജീ​സാ​ൻ), ഫൈ​സ​ൽ ബാ​ബു (ഖു​ൻ​ഫു​ദ), സ​ലാം (ന​ജ്റാ​ൻ), മു​ഹ​മ്മ​ദ് കു​ട്ടി പാ​ണ്ടി​ക്കാ​ട് (ജി​ദ്ദ), ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​റ്റി (വാ​ദി ദ​വാ​സി​ർ), നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സാ​ലി (ത്വാ​ഇ​ഫ്), ഖാ​ലി​ദ് പ​ട്‍ല (ജീ​സാ​ൻ), ഗ​ഫൂ​ർ മൂ​ന്നി​യൂ​ർ (ഖു​ൻ​ഫു​ദ), സ​ലീം (ന​ജ്റാ​ൻ), അ​സ്റു (മ​ഹാ​യി​ൽ), മു​ഹ​മ്മ​ദ് സാ​ലി ത്വാ​ഇ​ഫ്‌, ശ​രീ​ഫ് മ​ണ്ണാ​ർ​ക്കാ​ട്, അ​ഷ്‌​റ​ഫ് താ​നാ​ളൂ​ർ, ഹ​മീ​ദ് പെ​രു​വ​ള്ളൂ​ർ തു​ട​ങ്ങി​യ​വ​ർ സ്പോ​ൺ​സ​ർ​മാ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ടൂ​ർ​ണ​മെ​ന്റി​ലെ ടീ​മു​ക​ൾ, സ്പോ​ൺ​സ​ർ​മാ​ർ, റ​ഫ​റി​മാ​ർ, ടെ​ക്നീ​ഷ്യ​ൻ​സ്, മെ​ഡി​ക്ക​ൽ ടീം ​എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​വും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു. ഉ​സ്മാ​ൻ കി​ളി​യ​മ​ണ്ണി​ൽ, സ​ലീം പ​ന്താ​ര​ങ്ങാ​ടി, ഇ​ബ്രാ​ഹിം പ​ട്ടാ​മ്പി, മു​ഹ​മ്മ​ദ് ഷാ​ഫി തി​രൂ​ർ, ഹ​സ്‌​റ​ത്ത് ക​ട​ലു​ണ്ടി, മ​ജീ​ദ് അ​ലീ​സ്, ഉ​മ്മ​ർ ചെ​ന്നാ​രി​യി​ൽ, അ​മീ​ർ കോ​ട്ട​ക്ക​ൽ, ഹാ​സി​ഫ് വ​ഴി​ക്ക​ട​വ്, നി​സാ​ർ ക​രു​വ​ൻ​തി​രു​ത്തി, സ​ക​രി​യ്യ മ​ണ്ണാ​ർ​ക്കാ​ട്, ഫൈ​സ​ൽ വെ​ള്ളു​മ്പ്രം, മു​സ്ത​ഫ മാ​ളി​ക്കു​ന്ന്, അ​ഷ്‌​റ​ഫ്, അ​നീ​ഷ് അ​ത്തോ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മൊ​യ്തീ​ൻ ക​ട്ടു​പ്പാ​റ സ്വാ​ഗ​ത​വും സി​റാ​ജ് വ​യ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Khadim Millat Award awarded to Kunjimon Kakkiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.