യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'ഹരിതനിലാവ്' മെഗാ ഈദ് ഇവന്റ് ശ്രദ്ധേയമായി. ഗായകരായ നിസാം തളിപ്പറമ്പും കുടുംബവും യാംബുവിൽ ഇശൽ നൈറ്റ് പരിപാടി അവതരിപ്പിച്ചു. കൂടാതെ, മദീനയിലെ കൊച്ചു ഗായികയായ തൻസീമ മൂസയും യാംബുവിലെ യുവ ഗായകരും അവർക്കൊപ്പം കൂടിയപ്പോൾ ഇശൽ നിലാവ് മധുര സംഗീത രാത്രിയായി മാറി. വിശാലമായ സൗകര്യമുള്ള ആറാട്കോ എക്സിക്യൂട്ടിവ് ക്യാമ്പ് ഹാളിൽ അരങ്ങേറിയ പരിപാടി വലിയ ആവേശത്തോടെയാണ് യാംബു മലയാളി സമൂഹം ഏറ്റെടുത്തത്. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനുശേഷം യാംബുവിലെ മലയാളി സമൂഹത്തിൽ നടന്ന ഏറ്റവും വലിയ പരിപാടിയായിരുന്നു കെ.എം.സി.സി ഹരിത നിലാവ്. മക്ക കെ.എം.സി.സി പ്രസിഡന്റ് മുജീബ് പൂക്കോട്ടൂർ പരിപാടി ഉദ്ഘാടനം ചെയ്തു. യാംബു സെൻട്രൽ കമ്മിറ്റി ചെയർമാൻ അയ്യൂബ് എടരിക്കോട് അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം പുഴക്കാട്ടിരി, നാസർ നടുവിൽ, സിറാജ് മുസ്ലിയാരകത്ത് എന്നിവർ സംസാരിച്ചു. നിയാസ് പുത്തൂർ സ്വാഗതവും ഷറഫുദ്ദീൻ പാലീരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.