ജിദ്ദ: സൗദി മതകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അതിഥികളായി കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി, സംസ്ഥാന സെക്രട്ടറി ഡോ. എം.ഐ. അബ്ദുൽ മജീദ് സ്വലാഹി എന്നിവർ ജിദ്ദയിലെത്തി. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികളും മന്ത്രാലയ പ്രതിനിധികളും ജിദ്ദ എയർപോർട്ടിൽ സ്വീകരണം നൽകി. കെ.എൻ.എം നേരിട്ട് നടത്തുന്ന എടവണ്ണ ജാമിഅ നദ്വിയ്യയെ പ്രതിനിധാനംചെയ്താണ് നേതാക്കൾ സൗദി സന്ദർശിക്കുന്നത്. വിവിധ നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും യൂനിവേഴ്സിറ്റി മേധാവികളുമായും ചർച്ച നടത്തും. സ്വീകരണ പരിപാടിയിൽ സൗദി മതകാര്യ പ്രതിനിധി അബ്ദുല്ല ശരീഫ്, ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ, സെക്രട്ടറി നൗഫൽ കരുവാരകുണ്ട്, മുഹ്യുദ്ദീൻ താപ്പി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.