മികച്ച പ്രവർത്തനം
നടത്തിയ ഭാരവാഹികളെ ആദരിച്ചു
റിയാദ്: റിയാദിലെ കൊച്ചി കൂട്ടായ്മയുടെ 19ാം വാർഷികം ആഘോഷിച്ചു. ബത്ഹയിലെ അപ്പോള ഡിമോറ ഹോട്ടലിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് കെ.ബി. ഖലീൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിബിൻ സമദ് വാർഷികപ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റഫീഖ് (ട്രസ്റ്റി), ഷാജി ഹുസൈൻ (സ്പോർസ്), നദീം സേട്ട് (മരണാനന്തര സഹായനിധി), കെ. ഷാജി (ജീവകാരുണ്യ), റിയാസ് (വെൽഫെയർ), നിസാർ ഷംസു (ഇവൻറ് കൺട്രോളർ) എന്നിവർ സബ് കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. ഷാജി ഹുസൈൻ, ബൈജു, അഹ്സൻ സമദ്, ജിനോഷ് അഷ്റഫ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. നിസാർ ഷംസു കലാപരിപാടികൾ നയിച്ചു. നിമിഷ ബനിഷി, ആൻഡ്രിയ ജോൺസൺ, സഫ മാർവാ, ഷഹീയ് ഫാത്വിമ, മുഹമ്മദ് ഫാവാസ്, നേഹാ റഷീദ്, ദിയ റഷീദ്, അനാരാ റഷീദ്, ഡാനിഷ് അൽത്വാഫ് എന്നിവർ നൃത്തം അവതരിപ്പിച്ചു. ഷാൻ പെരുമ്പാവൂർ, അൽത്വാഫ് കാലിക്കറ്റ്, മുത്തലിബ് കാലിക്കറ്റ് ഗാനാലാപനം നടത്തി. ശിഹാബ് കൊട്ടുകാട്, അഷ്റഫ് വടക്കേവിള, റഷീദ്, ജോൺസൺ മാർക്കോസ്, ബനീഷ്, അഫ്സൽ, ഡേവിഡ്, മഹേഷ്, ജബ്ബാർ പൂവാർ എന്നിവർ സംസാരിച്ചു. കൂട്ടായ്മയുടെ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. പ്രസിഡൻറ് കെ.ബി. ഖലീലിനെ, എൻ.ആർ.കെ ചെയർമാൻ അഷ്റഫ് വടക്കേവിളയും പ്രവാസി ഭാരതീയപുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാടും പൊന്നാട അണിയിച്ചു. അഷ്റഫ് വടക്കേവിളക്ക് കൊച്ചി കൂട്ടായ്മയുടെ ഉപഹാരം കെ.ബി. ഖലീൽ നൽകി. കഴിഞ്ഞ കാലയളവിൽ കൊച്ചി കൂട്ടായ്മയുടെ പ്രവർത്തനത്തിന് ഏറ്റവും മികച്ച നേതൃത്വം നൽകിയ ജനറൽ സെക്രട്ടറി ജിബിൻ സമദിനെ ഉപഹാരം നൽകി ആദരിച്ചു.
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചെവച്ച കൺവീനർമാരായ ഷാജി ഹുസൈൻ, റഫീഖ്, നദീം സേട്ട്, കെ. ഷാജി എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. േജായൻറ് സെക്രട്ടറി സുൽഫിക്കർ ഹുസൈൻ സ്വാഗതവും മുഹമ്മദാലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.