റിയാദ്: മലയാളി കുടുംബിനികൾക്ക് മാത്രമായി ലുലു ഹൈപർമാർക്കറ്റ് സംഘടിപ്പിക്കു ന്ന പാചകമത്സരം രണ്ടാഴ്ച കൂടി നീട്ടി. കോവിഡ് പ്രതിരോധത്തിനായി രാജ്യം സ്വീകരിക്കുന്ന നടപടികളോടൊപ്പം കൈകോർത്താണ് മത്സരത്തിൽ പെങ്കടുക്കാനുള്ള കാലാവധിയും ഫൈനൽ മത്സരത്തിെൻറ തീയതിയും നീട്ടുന്നതെന്ന് മാനേജ്മെൻറ് അറിയിച്ചു. മത്സരത്തിൽ പെങ്കടുക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു. ഫൈനൽ മത്സരം വെള്ളിയാഴ്ചയുമാണ് നിശ്ചയിച്ചിരുന്നത്. രണ്ടു തീയതികളും രണ്ടാഴ്ചക്ക് അപ്പുറത്തേക്ക് നീട്ടുകയാണ്.
മത്സരാർഥികൾക്ക് തങ്ങളുടെ പാചക വിഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യാൻ രണ്ടാഴ്ചത്തെ സാവകാശം ലഭിച്ചിരിക്കുന്നത്. ലുലുവിെൻറ സൗദിയിലെ മുഴുവൻ ശാഖകളിലും നടക്കുന്ന ‘ലുലു വേൾഡ്’ എന്ന ലോക ഭക്ഷ്യമേളയുടെ ഭാഗമായാണ് ‘ലുലു ഷെഫ്’ എന്ന ഇൗ ഫാമിലി കുക്കറി മത്സരം. സൗദിയിൽ നടന്നിട്ടുള്ള പാചകമത്സരങ്ങളിൽ െവച്ചേറ്റവും വലിയ തുകയുടെ സമ്മാനമാണ് നൽകുന്നത്. രുചിയിലും ഗുണത്തിലും മികവ് പുലർത്തുന്ന വിഭവമൊരുക്കി പാചകത്തിൽ ഒന്നാമെതത്തുന്ന വിജയിക്ക് 20,000 റിയാലാണ് സമ്മാനം. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുടുംബിനികൾ ലുലു ഹൈപ്പർമാർക്കറ്റിലെ കസ്റ്റമർ കെയർ സെൻററുകളുമായി ബന്ധപ്പെട്ട് തൊപ്പിയും ഏപ്രണും വാങ്ങണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.