ജിദ്ദ: തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്താൻ ബുധനാഴ്ച പ്രഖ്യാപിച്ച തൊഴിൽ നിയമ പരിഷ്കാര പദ്ധതി (എൽ.ആർ.െഎ) വിശദപഠനങ്ങളുടെയും പരിശീലനത്തിെൻറയും നിരന്തര അവലോകനത്തിെൻറയും അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയതെന്ന് സൗദി മാനവശേഷി സാമൂഹിക വികസന സഹമന്ത്രി അബ്ദുല്ല നൈനാൻ പറഞ്ഞു. അൽഅറബിയ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കരാർ കാലാവധി കഴിഞ്ഞാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറാൻ പുതിയ നിയമം അനുവദിക്കും.കരാർ സാധുതാകാലയളവിൽ അതിൽപറയുന്ന വ്യവസ്ഥകൾ ലംഘിച്ചാലും മറ്റൊരു തൊഴിലുടമയിലേക്ക് മാറാനും വിദേശ തൊഴിലാളിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതി തൊഴിൽ കരാറിന് വ്യവസ്ഥയും റഫറൻസും സൃഷ്ടിച്ചിരിക്കുന്നു. വിപണിയെ ഇത് കൂടുതൽ മത്സരപരവും അയത്നലളിതവുമാക്കും.
തൊഴിൽ മാറ്റം, റീഎൻട്രി, എക്സിറ്റ് നടപടികൾ എളുപ്പമാക്കുക എന്നിവ ഉൾപ്പെട്ടതാണ് പരിഷ്കരിച്ച നിയമ പദ്ധതി. അടുത്ത മാർച്ചിൽ പ്രാബല്യത്തിൽ വരുന്ന തീരുമാനത്തിൽ സ്വകാര്യ മേഖലയിലെ മുഴുവനാളുകളും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളിയെ സ്വാതന്ത്ര്യത്തോടെ രാജ്യത്തിന് പുറത്തേക്ക് പോകാനും മടങ്ങാനും അനുവദിക്കുന്നുവെന്നതും ഇൗ മാറ്റത്തിലെ പ്രധാന പ്രത്യേകതയാണ്. എന്നാൽ, ഇതുസംബന്ധിച്ച് തൊഴിലുടമക്ക് യഥാസമയം അറിയിപ്പ് നൽകും.
ജീവനക്കാരുടെ പാസ്പോർട്ടുകൾ അവരുടെ പക്കലായിരിക്കണം. ഇത് നേരത്തേ തന്നെ പ്രാബല്യത്തിലുള്ള തീരുമാനമാണ്. തൊഴിലുടമ പാസ്പോർട്ട് പിടിച്ചുവെക്കൽ നിയമപ്രകാരം അനുവദനീയമല്ല. െതാഴിൽ കരാർ ഒാൺലൈനാക്കുകയും ഡിജിറ്റൽ ഡോക്യുമെേൻറഷൻ സംരംഭം ആരംഭിക്കുകയും ചെയ് തത് അടുത്തിടെയാണ്.അത് പുതിയ നിയമത്തിെൻറ നടപ്പാക്കൽ എളുപ്പമാക്കും. ഇതുവരെ 10 ലക്ഷം കരാറുകൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. 2021 ആദ്യപാദത്തിൽ ഒമ്പതുലക്ഷം കരാറുകൾ കൂടി ഒാൺലൈനിലാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ജോലിമാറ്റത്തിനുള്ള വ്യവസ്ഥകൾ
ജിദ്ദ: തൊഴിൽ നിയമ പരിഷ്കാര പദ്ധതി പ്രകാരം വിദേശ തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറുന്നതിനുള്ള നിബന്ധനകൾ മാനവ വിഭവശേഷി മന്ത്രാലയം വെളിപ്പെടുത്തി. ഇഖാമയിൽ രേഖപ്പെടുത്തിയ പ്രഫഷനിൽ ജോലി ചെയ്യുന്ന ആളായിരിക്കണം, തൊഴിൽ വിസയിൽ സൗദിയിലെത്തിയ ശേഷം സ്പോൺസറുടെ കീഴിൽ ഒരു വർഷം പൂർത്തിയാക്കിയിരിക്കണം, തൊഴിൽ കരാറുണ്ടായിരിക്കണം എന്നിവയാണ് മറ്റു നിബന്ധനകൾ. പുതിയ തൊഴിലുടമ മാനവശേഷി മന്ത്രാലയത്തിെൻറ 'ഖുവ' പോർട്ടലിൽ ഇൗ തൊഴിലാളിയെ ആവശ്യപ്പെട്ടുകൊണ്ടുള്ള ജോലി വാഗ്ദാന അറിയിപ്പ് രേഖപ്പെടുത്തണം.
പുതിയ തൊഴിലുടമ പാലിക്കേണ്ട വ്യവസ്ഥകൾ: വിദേശ തൊഴിലാളിയെ നിയമിക്കാൻ (വിസ ലഭിക്കാൻ) യോഗ്യമായ സ്ഥാപനമായിരിക്കണം, സ്ഥാപത്തിൽ വേതന സുരക്ഷാപദ്ധതി നടപ്പാക്കിയിരിക്കണം, തൊഴിൽ കരാർ ഡിജിറ്റലൈസേഷൻ ചെയ്യണം, സ്വയംവിലയിരുത്തൽ വ്യവസ്ഥ പാലിച്ചിരിക്കണം. പഴയ തൊഴിലുടമയുടെ അനുമതിയോ നിർദിഷ്ട നിബന്ധനകളോ ഇല്ലാതെ വിദേശ തൊഴിലാളിക്ക് പുതിയ തൊഴിലുടമയിലേക്ക് മാറാൻ എന്തെല്ലാം ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലാളി സൗദിയിലെത്തി മൂന്നുമാസത്തിനുള്ളിൽ തൊഴിൽ കരാർ ഉണ്ടാക്കാൻ സ്പോൺസർ തയാറാവാതിരിക്കുക, തുടർച്ചയായി മൂന്നുമാസം വേതനം നൽകാതിരിക്കുക, യാത്രയോ ജയിലിലാവുകയോ മരണമോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങളാലോ തൊഴിലുടമ തൊഴിലാളിയുടെ കാര്യങ്ങൾ നോക്കാൻ ഇല്ലാതിരിക്കുക, ഇഖാമ കാലാവധി അവസാനിച്ച ശേഷവും പുതുക്കാതിരിക്കുക, തൊഴിലുടമക്കെതിരെ തൊഴിലാളി ബിനാമി കേസ് നൽകുക (ഇത്തരം കേസിൽ തൊഴിലാളി ഉൾപ്പെടാൻ പാടില്ല), തൊഴിലുടമ മനുഷ്യക്കച്ചവടം നടത്തിയതായി തെളിയുക, തൊഴിലുടമയും തൊഴിലാളിയും തമ്മിലുണ്ടാകുന്ന തൊഴിൽ തർക്കം കോടതിയിലെത്തുേമ്പാൾ കുറഞ്ഞത് രണ്ട് സിറ്റിങ്ങിലെങ്കിലും തൊഴിലുടമ ഹാജരാകാതിരിക്കുക തുടങ്ങിയ സാഹചര്യത്തിൽ സ്പോൺസറുടെ അനുവാദം കൂടാതെ തൊഴിലാളിക്ക് ജോലി മാറ്റം നടത്താം.
റീഎൻട്രി വിസക്കുള്ള നിബന്ധനകൾ
ജിദ്ദ: തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന നിർദിഷ്ട വ്യവസ്ഥകൾ പാലിച്ചായിരിക്കും 'അബ്ഷിർ' വഴി റീഎൻട്രി വിസ അനുവദിക്കുകയെന്ന് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ നിയമ പരിഷ്കാര പദ്ധതി (എൽ.ആർ.െഎ) പ്രഖ്യാപനത്തിെൻറ പശ്ചാത്തലത്തിലാണ് ഇൗ വിശദീകരണം. കരാർ കാലയളവിനുള്ളിൽ തന്നെ തൊഴിലാളിക്ക് അബ്ഷിർ വഴി റീഎൻട്രി വിസക്ക് നേരിട്ട് അപേക്ഷിക്കാം.
എന്നാൽ, കരാർ പ്രകാരം തൊഴിലുടമയുടെ അവകാശവും താൽപര്യവും ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായി റീഎൻട്രി വിസ അനുവദിക്കും. അബ്ഷിർ പോർട്ടലിലോ മൊബൈൽ ആപ്പിലോ പ്രവേശിച്ച് റീഎൻട്രി വിസക്ക് അപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സൗദിയിൽ നിന്ന് പുറപ്പെടുന്ന തീയതിയും തിരിച്ചുവരവിന് പ്രതീക്ഷിക്കുന്ന തീയതിയും രേഖപ്പെടുത്തണം. ശേഷം നിശ്ചിത വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിക്കും. വ്യവസ്ഥകൾ പാലിച്ചി ട്ടില്ലെങ്കിൽ അപേക്ഷ നിരസിച്ചതായി തൊഴിലാളിക്ക് വിവരം ലഭിക്കും. അപേക്ഷിച്ച ഉടൻ വിവരം ജോലിചെയ്യുന്ന സ്ഥാപനത്തെ (തൊഴിലുടമയെ) അറിയിക്കും.
സ്ഥാപനത്തിന് എതിർപ്പുണ്ടെങ്കിൽ അത് അറിയിക്കാനുള്ള സൗകര്യം അബ്ഷിർ പോർട്ടലിലുണ്ടാവും. റീഎൻട്രി സേവനവുമായി ബന്ധപ്പെട്ട മുഴുവൻ വ്യവസ്ഥകളുമറിയാൻ ആഗ്രഹിക്കുന്നവർക്ക് എൽ.ആർ.െഎയുമായി ബന്ധപ്പെട്ട സർവിസ് ഗൈഡ് ഡൗൺലോഡ് ചെയ്താൽ കാണാനാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.