ദമ്മാം: ഡോക്ടർമാരും ധ്വനി സ്കൂൾ ഓഫ് മ്യൂസിക്കും ചേർന്ന് നിർമിച്ച ‘ലഹരി’ എന്ന മ്യൂസിക് ആൽബം ഐ.എം.എ ജി.സി.സി സോണൽ മീറ്റിന്റെ വേദിയിൽ പ്രകാശനം ചെയ്തു. ഐ.എം.എ സ്റ്റേറ്റ് പ്രസിഡൻറ് ഡോ. ജോസഫ് ബെനവൻ പ്രകാശനം നിർവഹിച്ചു.
വർധിച്ചുകൊണ്ടിരിക്കുന്ന ലഹരി പദാർഥങ്ങളുടെ ഉപയോഗത്തിനെതിരായുള്ള ബോധവത്കരണമാണ് പ്രമേയം. ഡോ. അജി വർഗീസിന്റെ വരികൾക്ക് ഈണം നൽകി ആലപിച്ചിരിക്കുന്നത് സംഗീത അധ്യാപിക ദിവ്യ നവീൻ ആണ്. ഡോ. ഗ്രീഷ്മ, ഡോ. ദേവിക, ഡോ. ഐറിൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
വിപിൻ ദാസും ജുനൈദുമാണ് സിനിമാട്ടോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സഫീർ ആണ്. സംവിധാനം ഡോ. അജി വർഗീസ്. ഇന്നത്തെ സമൂഹത്തിൽ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരായുള്ള ബോധവത്കരണമാണ് ഈ ആൽബത്തിലെന്നും ഇത് മറ്റുള്ളവരിലേക്ക് എത്തിക്കണമെന്നും ഡോ. ബെനവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.