യാംബു: ലോറൻസ് ഓഫ് അറേബ്യ എന്ന പേരിൽ അറിയപ്പെടുന്ന വിശ്രുത ബ്രിട്ടീഷ് സൈനികൻ തോമസ് എഡ്വേർഡ് ലോറൻസ് താമസിച്ച യാംബുവിലെ വീട് പുരാവസ്തു സംരക്ഷണ കേന്ദ്രമാക്കാനൊരുങ്ങി അധികൃതർ. ഒന്നാം ലോക യുദ്ധ കാലത്ത് ബ്രിട്ടീഷ് സൈനികനായിരുന്ന അദ്ദേഹം ഗവേഷകനും രാജ്യ തന്ത്രജ്ഞനുമായിരുന്നു.
നിരവധി അറബ് രാജ്യങ്ങളുടെ ചരിത്രത്തിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ട്. 1915 - 16 കാലഘട്ടത്തിൽ അറബ് വിപ്ലവ കാലയളവിൽ അദ്ദേഹം സൗദിയിൽ പലയിടങ്ങളിലും താമസിച്ചിരുന്നു. ചെങ്കടൽ തീരത്തുള്ള യാംബു പൗരാണിക നഗരത്തിലെ വീട്ടിലാണ് അദ്ദേഹം ഏറെക്കാലം താമസിച്ചിരുന്നത്. ആ പുരാതന സൗധം പഴമ നിലനിർത്തി സൗദി പുരാവസ്തു വകുപ്പ് നേരത്തേ തന്നെ സംരക്ഷിച്ചുവരുകയായിരുന്നു. പുരാതന ശേഷിപ്പുകൾ സംരക്ഷിച്ച് കൂടുതൽ ആകർഷണീയമാക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ് ലോറൻസ് താമസിച്ച വീടിെൻറ സമുദ്ധാരണം. അറ്റകുറ്റപ്പണികൾ തീർത്ത് പുരാവസ്തു ഗവേഷണ കേന്ദ്രമാക്കി മാറ്റുകയാണ് ചെയ്യുന്നത്. 2500 വർഷത്തിലേറെ നീളുന്ന ചരിത്രമുള്ള യാംബുവിലെ പൗരാണിക നഗരത്തിൽ ആയിരം വർഷത്തോളം പഴക്കമുള്ള ജനവാസ കേന്ദ്രങ്ങളുടെ സംരക്ഷിത അവശിഷ്ടങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.