ഗാന്ധിജിയുടെ അധികാര വികേന്ദ്രീകരണം, ഗ്രാമങ്ങളുടെ സ്വയംഭരണം തുടങ്ങിയ സ്വപ്നങ്ങൾ ഒരു പരിധിവരെ സാക്ഷാത്കരിക്കപ്പെടുന്ന പ്രാദേശിക സഭകളിലേക്കുള്ള മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് കേരളം പോവുമ്പോൾ, കേവല സങ്കുചിത കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി ഓരോ വാർഡിെൻറയും വികസന പ്രവർത്തനങ്ങളെ മുന്നിൽനിന്ന് നയിക്കാൻ പറ്റിയ വ്യക്തിയെ െതരഞ്ഞെടുക്കുക എന്നുള്ളതുതന്നെയാണ് ഒരു വോട്ടർ എന്ന നിലക്ക് ഓരോ പൗരെൻറയും പ്രഥമ ഉത്തരവാദിത്തം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വാർഡ് മെംബറായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാധിക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് മുന്നോട്ടുപോവുന്ന അവസ്ഥയാണ് പൊതുവെ നിലവിലുള്ളത്.
ഇതിനുപരിയായി ജയിച്ചുവരുന്ന മെംബറുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ മത്സര രംഗത്തുണ്ടായിരുന്ന സാധ്യമാകുന്ന സ്ഥാനാർഥികളെയും സാമൂഹിക പ്രവർത്തകരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി വാർഡ് വികസന സമിതികൾ രൂപവത്കരിച്ച് ഒരു ടീമായി പ്രവർത്തിച്ചാൽ സർക്കാർ വഴി ലഭിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതോടൊപ്പംതന്നെ വാർഡിെൻറ വികസനത്തിൽ ജനങ്ങളുടെ പങ്കാളിത്തവും ഉറപ്പുവരുത്താനാവും. വാർഡ്തല വെൽഫെയർ കൂട്ടായ്മകൾ രൂപവത്കരിച്ച് നിർധനരായ രോഗികളെ ചികിത്സിക്കാനും നിത്യജീവിതത്തിന് വഴി കണ്ടെത്താൻ സാധിക്കാത്തവരെ പുനരധിവസിപ്പിക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിക്കുക. ജോലി/തൊഴിൽ സംരംഭങ്ങൾ കണ്ടെത്താനും സഹായങ്ങൾ ചെയ്യാനുമുള്ള തൊഴിൽകൂട്ടായ്മകൾ വാർഡ് തലത്തിൽ രൂപവത്കരിക്കുക.
വിവിധ ജാതിമതസ്ഥരുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പരിപാടികളിൽ പരസ്പരം സഹകരിക്കാനും സൗഹാർദാന്തരീക്ഷം ഉറപ്പുവരുത്താനുമായി സൗഹാർദ കൂട്ടായ്മകൾ രൂപവത്കരിക്കുക. മാലിന്യ സംസ്കരണത്തിനും വാർഡിലെ റോഡുകളും വഴികളിലുമെല്ലാം വൃത്തിയായി സൂക്ഷിക്കാനും മരങ്ങളും ചെടികളുമൊക്കെ വെച്ചുപിടിപ്പിക്കാനുമൊക്കെയായി റെസിഡൻസ് അസോസിയേഷനുകളെകൂടി സഹകരിപ്പിച്ചുകൊണ്ട് പദ്ധതികൾ ആവിഷ്കരിക്കുക. ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും ഗ്രാമീണർക്കുമൊക്കെയായി സർക്കാർ അതത് കാലങ്ങളിൽ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളെയും പദ്ധതികളെയും കുറിച്ചു പഠിക്കാനും അർഹരായവർക്ക് നേടിക്കൊടുക്കാനും അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ ടീം രൂപവത്കരിക്കുക. പ്രവാസികൾ അധികമുള്ള വാർഡുകളിൽ മടങ്ങിവരുന്ന പ്രവാസികളുടെ നേതൃത്വത്തിൽ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുക.
സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക സുരക്ഷ മുൻനിർത്തി സ്ഥിരം കൗൺസലിങ് സംവിധാനങ്ങൾ ഏർപ്പെടുത്തുക. ഇങ്ങനെ ഒരു പ്രദേശത്തുള്ളവരുടെ ദൈന്യംദിന പ്രശ്നങ്ങളിൽ ഇടപെടാനും ജനങ്ങളുടെ സഹകരണത്തോടെ പരിഹാരം കാണാനും സാധിക്കുന്നവരെ െതരഞ്ഞെടുക്കാൻ കക്ഷിരാഷ്ട്രീയമെന്ന കെട്ടിൽനിന്ന് മാറി ജനങ്ങൾ തയാറാകുമെന്ന പ്രതീക്ഷയാണ് ഈ െതരഞ്ഞെടുപ്പ് കാലം നൽകുന്നത്. തെരഞ്ഞെടുപ്പടുക്കുമ്പോൾ വർഗീയ വിഷവിത്തുകൾ വിതക്കാനിറങ്ങുന്ന പരമ്പരാഗത രാഷ്ട്രീയപാർട്ടികളുടെ ചില സംസ്ഥാന നേതാക്കളോട് കേരളത്തിലെ ജനങ്ങൾ, വിതച്ച സ്ഥലം തെറ്റിപ്പോയിട്ടുണ്ടെന്ന് വോട്ടിങ്ങിലൂടെ തെളിയിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. വാർഡുകളിലെ ജനങ്ങൾ തമ്മിലില്ലാത്ത വർഗീയ ചേരിതിരിവ് നിരുത്തരവാദിത്തപരമായ പ്രസ്താവനകളിലൂടെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന നേതാക്കന്മാരെ കേരളജനത തിരിച്ചറിയുന്നുണ്ട്.
നാടിെൻറ ആവശ്യങ്ങളുമായി നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നവർ ഉന്നയിക്കുന്ന പ്രശ്നങ്ങളെ പഠിക്കാതെ, അവരുടെ നിലപാടുകളോട് സംവദിക്കാതെ, മതവും ജാതിയും പറഞ്ഞു തീവ്രവാദക്കള്ളിയിലേക്ക് വലിച്ചിഴക്കുന്ന ഈ കള്ളക്കളി കേരളം മനസ്സിലാക്കണം. എല്ലാവരെയും ഉൾക്കൊള്ളുന്ന, ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കമായി പോയവരെ സവിശേഷമായുൾക്കൊള്ളുന്ന വികസന കാഴ്ചപ്പാടുള്ളവർ വിജയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.