റിയാദ്: ലുലു ഹൈപർമാർക്കറ്റിെൻറ സൗദി ശാഖകളിൽ 'സൗദി കിച്ചൻ' എന്ന പേരിൽ തനത് ഭക്ഷ്യമേളയ്ക്ക് തുടക്കമായി. സൗദി അറേബ്യയുടെ 90ാമത് ദേശീയദിനാഘോഷം നടക്കുന്ന വേളയിൽ തന്നെ യാദൃശ്ചികമായാണെങ്കിലും സൗദി ഭക്ഷണമേള സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അനൽപമായ ആഹ്ലാദമുണ്ടെന്ന് ലുലു മാനേജ്മെൻറ് അറിയിച്ചു.
രാജ്യത്തെ തനത് പാരമ്പര്യ ഭക്ഷ്യ വിഭവങ്ങളടക്കം അണിനിരന്ന മേള നാലുദിവസം നീണ്ടുനിൽക്കും. ശനിയാഴ്ച അവസാനിക്കും. സൗദി അറേബ്യൻ സാംസ്കാരിക തനിമയുടെ സൗന്ദര്യവും വൈവിധ്യവും വിളിച്ചോതുന്ന ഒരു ഭക്ഷ്യമേള സംഘടിപ്പിക്കുന്നതിൽ അഭിമാനിക്കുന്നതായി ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു.
ചിക്കൻ മന്തി, മട്ടൺ കബ്സ, അറബിക് മിക്സഡ് ഗ്രിൽ, സായാദി ഫിഷ് സൂപ്പ്, സലാഡ്, ഉമ്മു അലി, വിവിധ ലഘുപാനീയങ്ങൾ തുടങ്ങിയ സൗദി ഭക്ഷ്യ വിഭവങ്ങൾ സൂപർമാർക്കറ്റിലെ ഭക്ഷ്യ മൂലയിൽ നിന്ന് അപ്പപ്പോൾ തന്നെ ഒാർഡർ ചെയ്ത് പാകം ചെയ്ത് ഉപഭോക്താക്കൾക്ക് വാങ്ങാനുള്ള സൗകര്യം മേളയിലുണ്ട്. മേളയുടെ ഭാഗമായി ഉപഭോക്താക്കൾക്ക് ധാരാളം ആനുകൂല്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മേളയെ കുറിച്ച് കൂടുതലറിയാൻ സന്ദർശിക്കാം:
https://www.luluhypermarket.com/en-sa/pages/instore-promotions
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.