റിയാദ്: ലുലു ഹൈപർമാർക്കറ്റിെൻറ സൗദി ശാഖകളിൽ ഫിലിപ്പീൻസ് ഭക്ഷ്യമേള ‘പിനോയ് ഫി യസ്റ്റ’ക്ക് തുടക്കമായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഭക്ഷ്യ, വിനോദ മേളയിൽ ഫിലിപ്പീ ൻസിൽ ഇറക്കുമതിചെയ്ത ഭക്ഷ്യോൽപന്നങ്ങളുടെ വൈവിധ്യമാർന്ന വിപുലമായ ശേഖരം അണി നിരന്നിട്ടുണ്ട്. വമ്പിച്ച ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇൗ മാസം 26ന് സമാപിക്കുന്ന മേള റിയാദ് മുറബ്ബയിലെ അവന്യു മാളിൽ നടന്ന ചടങ്ങിൽ സൗദി അറേബ്യയിലെ ഫിലിപ്പീൻസ് അംബാസഡർ അദ്നാൻ വി. അലോൻഡോ ഉദ്ഘാടനം ചെയ്തു.
ഫിലിപ്പീൻസിെൻറ തനത് പാചകവിധിയുടെ രുചിവൈവിധ്യം നുണയാനും ആരോഗ്യകരവും ശുചിത്വവുമുള്ള ഭക്ഷ്യോൽപന്നങ്ങൾ സ്വന്തമാക്കാനും അവസരമൊരുക്കുന്ന മേളയിൽ സൗദിയിൽനിന്നുള്ള ഉന്നത ഗുണമേന്മയുള്ള കാർഷികോൽപന്നങ്ങളും ഫിലിപ്പിനോ പ്രവാസി സമൂഹത്തിൽനിന്ന് തയാറാക്കിയ ഭക്ഷ്യവിഭവങ്ങളും ലഭ്യമാണ്.
ഫിലിപ്പീൻസിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത ഉന്നത ഗുണനിലവാരമുള്ള ഉൽപന്നങ്ങളാണ് മേളയിലുള്ളതെന്നും ഇൗ വർഷം മുഴുവനും ആദായകരമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കഴിയുംവിധം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാമെന്ന് ഫിലിപ്പീൻസിലെ കലാംബയിലും ലഗുനായിലുമുള്ള ഉൽപാദകർ ഉറപ്പുനൽകിയിരിക്കുകയാണെന്നും ലുലു സൗദിയുടെ ഡയറക്ടർ ഷഹീം മുഹമ്മദ് ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.