റിയാദ്: സൗദി അറേബ്യൻ ദേശീയ സുരക്ഷാസേനയുടെ കാമ്പസുകളിൽ ലുലു റീെട്ടയിൽ ശൃംഖലയു ടെ ഒൗട്ട്ലെറ്റുകൾ തുറക്കാനുള്ള തീരുമാനത്തിെൻറ ഭാഗമായി നാലാമത്തെ ഒൗട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചു. ദമ്മാം അൽഹരാസ് അൽവത്വനി സ്ട്രീറ്റിൽ കെമ്പൻസ്കി അൽഉത് മാൻ ഹോട്ടലിന് സമീപമുള്ള നാഷനൽ ഗാർഡിെൻറ കാമ്പസിലാണ് ഞായറാഴ്ച ‘ലുലു എക്സ് പ്രസ് ഫ്രഷി’െൻറ നാലാമത് ശാഖ തുറന്നത്.
ഹൗസിങ് നാഷനൽ ഗാർഡ് മേധാവി എൻജി. അൽദു ഖൈം ഫഹദ് സഇൗദ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയും ഗവൺമെൻറ്, ലുലു മാനേജ്മെൻറ് പ്രതിനിധികളും ചടങ്ങിൽ പെങ്കടുത്തു. കാമ്പസുകളിൽ ഷോപ്പിങ് സെൻററുകളും സൂപ്പർമാർക്കറ്റുകളും തുറക്കാൻ കഴിഞ്ഞ വർഷമാണ് നാഷനൽ ഗാർഡും ലുലുവും തമ്മിൽ ഉടമ്പടി ഒപ്പുവെച്ചത്.
കോമ്പൗണ്ടുകളിൽ താമസിക്കുന്നവർക്ക് അധികം ദൂരേക്ക് പോകാതെ ദൈനംദിന ആവശ്യങ്ങൾ തൊട്ടടുത്തുനിന്നുതന്നെ നിവർത്തിക്കാനാവുംവിധം കാമ്പസുകളിൽ ഒൗട്ട്ലെറ്റുകൾ തുറക്കാൻ പിന്തുണ നൽകുന്ന നാഷനൽ ഗാർഡ് അധികൃതരോട് നന്ദി പറയുകയാണെന്നും ഉയർന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾ താങ്ങാനാവുന്ന വിലക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും ഉദ്ഘാടന ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ എം.എ. യൂസുഫലി പറഞ്ഞു.
ഇത് നാഷനൽ ഗാർഡ് കാമ്പസിലെ നാലാമത്തെ ശാഖയാണെന്നും കൂടുതൽ ഒൗട്ട്ലെറ്റുകൾ തുറക്കാനും ലോകോത്തര ഷോപ്പിങ് അനുഭവം ഇൗ കാമ്പസുകളിൽ ഒരുക്കാനും നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 46,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ലുലു എക്സ്പ്രസ് ഫ്രഷ് ഒൗട്ട്ലെറ്റ് സംവിധാനിച്ചിരിക്കുന്നത്. ഗ്രോസറി മുതൽ ആരോഗ്യപ്രദവും ഒാർഗാനിക്കും വരെ ഉൽപന്നങ്ങളുടെ വൻനിര ഉപഭോക്താക്കൾക്കുവേണ്ടി അണിനിരത്തിയിട്ടുണ്ട്.
തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന പഴം, പച്ചക്കറി വർഗങ്ങൾ, ആഗോള ഭക്ഷ്യവിഭവങ്ങൾ, പുതുമ വിടാത്ത മത്സ്യ, മാംസാദികൾ, ചൂടാറാത്ത ബ്രഡിനങ്ങളും പലഹാരങ്ങളും, ഗൃഹോപകരണങ്ങൾ, സൗന്ദര്യവർധക, ആരോഗ്യപരിപാലന ഉൽപന്നങ്ങൾ, വിവിധതരം സ്റ്റേഷനറി സാധനങ്ങൾ തുടങ്ങി എല്ലാത്തരം വസ്തുക്കളും ഉപഭോക്താവിെൻറ ആവശ്യങ്ങൾക്കനുസരിച്ച് ഇൗ ഒൗട്ട്ലെറ്റിൽ ലഭ്യമാണെന്നും മാനേജ്മെൻറ് വാർത്തകുറിപ്പിൽ പറഞ്ഞു. ഉദ്ഘാടനം പ്രമാണിച്ച് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൗ മാസം 30 വരെ വിവിധ ഉൽപന്നങ്ങൾക്ക് ഇൗ ആനുകൂല്യങ്ങൾ ലഭിക്കും. ലുലു റീെട്ടയിൽ ഗ്രൂപ്പിെൻറ 183ാമത് ശാഖകൂടിയാണ് ദമ്മാമിൽ പ്രവർത്തനം ആരംഭിച്ച ലുലു എക്സ്പ്രസ് ഫ്രഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.