റിയാദ്: സൗദിയിലെ ലുലു ഹൈപർമാർക്കറ്റിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായ ഉപഭോക്താക്കൾ ആറ് ഗിന്നസ് വേൾഡ് റെക്ക ോർഡിട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി ലുലുവിൽ നടക്കുന്ന ഫുഡ് കാർണിവൽ െസെ്റ്റിവലിെൻറ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലാണ് നിലവിലെ ലോക റെക്കോർഡുകൾ തകർത്ത് വിവിധ രാജ്യക്കാരായ ആറ് ഉപഭോക്താക്കൾ ഗിന്നസിൽ ഇടം പിടിച്ചത്. അൽമറാഇ കമ്പനിയുമായി സഹകരിച്ച് നടത്തിയ മത്സരങ്ങളിലെ ആറിനങ്ങളിലായി ഹംസ മുഹമ്മദ് അൻവർ അഷ്മാവി, സലീം അലി അൽഷഹ്റാനി, അബ്ദുല്ല ബക്കരി അൽസോമിലി (മൂവരും സൗദി പൗരന്മാർ), റഇൗദ് ആമിർ നാൽ (സിറിയ), പ്രമോദും ഡയാന തങ്കപ്പനും (ഇന്ത്യ), അംജദും അലീഷയും (ഇന്ത്യ) എന്നിവരാണ് ലോക റെക്കോർഡിെൻറ ഗിന്നസ് തിളക്കം സ്വന്തമാക്കിയത്. മിഡിൽ ഇൗസ്റ്റിൽ ആദ്യമായിട്ടാണ് ലുലു ഗ്രൂപ് ഉപഭോക്താക്കൾക്കായി ഇത്തരമൊരു അവസരം ഒരുക്കിയതെന്ന് ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.