ജിദ്ദ: ഈ വർഷത്തെ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയിൽ ദേശീയ തലത്തിൽ 22ാം റാങ്കും സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും നേടിയ പാലക്കാട് അയിലൂർ അടിപ്പെരണ്ടയിലെ എ. ലുലുവിനെ ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോഓഡിനേഷൻ കമ്മിറ്റി ആദരിച്ചു. അടിപ്പെരണ്ട കെ.എ.കെ. മൻസിലിൽ അബ്ദുൽ ഖാദർ, മെഹറുന്നിസ ദമ്പതികളുടെ മകളാണ് ലുലു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി മുജീബ് പുതുനഗരം എസ്.ഡി.പി.ഐ പാലക്കാട് ജില്ല വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ കൊല്ലങ്കോട് എന്നിവർ റാങ്ക് ജേതാവിെൻറ അടിപ്പെരണ്ടയിലെ വീട്ടിലെത്തിയാണ് ലാപ്ടോപ്പും പ്രശംസഫലകവും നൽകി ആദരിച്ചത്.
ജില്ലകമ്മിറ്റി അംഗം റഷീദ് പുതുനഗരം, അബ്ദുസ്സലാം അടിപ്പെരണ്ട എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.