എം.​എ. യൂ​സു​ഫ​ലി

സൗ​ദി ഡി​ജി​റ്റ​ൽ ബാ​ങ്കി​ൽ എം.​എ. യൂ​സു​ഫ​ലി​ക്ക് ഓ​ഹ​രി പ​ങ്കാ​ളി​ത്തം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ൽ വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സു​ഫ​ലി​ക്ക് ഓ​ഹ​രി പ​ങ്കാ​ളി​ത്തം. പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച വി​ഷ​ൻ ബാ​ങ്കി​ന്‍റെ 10 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് യൂ​സു​ഫ​ലി​ക്ക് ന​ൽ​കി​യ​ത്. ഓ​ഹ​രി പ​ങ്കാ​ളി​ത്തം നേ​ടു​ന്ന സൗ​ദി പൗ​ര​ന​ല്ലാ​ത്ത ഏ​ക വ്യ​ക്തി​യാ​ണ് യൂ​സു​ഫ​ലി.

പ്ര​മു​ഖ സൗ​ദി വ്യ​വ​സാ​യി​യാ​യ ശൈ​ഖ് സു​ലൈ​മാ​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ റാ​ഷി​ദ് ചെ​യ​ർ​മാ​നാ​യ വി​ഷ​ൻ ബാ​ങ്കി​ൽ പ്ര​മു​ഖ​രാ​യ സൗ​ദി വ്യ​വ​സാ​യി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് യൂ​സു​ഫ​ലി​യെ കൂ​ടാ​തെ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ള്ള​ത്. 600 കോ​ടി റി​യാ​ലാ​ണ് (12,000 കോ​ടി രൂ​പ) ബാ​ങ്കി​െൻറ മൂ​ല​ധ​നം. ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ വി​ഷ​ൻ ബാ​ങ്ക് പൂ​ർ​ണ രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. ലോ​ക​ത്തെ മു​ൻ​നി​ര സാ​മ്പ​ത്തി​ക കേ​ന്ദ്ര​മാ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സൗ​ദി അ​റേ​ബ്യ ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ് മേ​ഖ​ല​യി​ലെ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കു​ന്ന​ത്.

വി​ഷ​ൻ ബാ​ങ്ക്, എ​സ്.​ടി.​സി എ​ന്നി​വ​യ​ട​ക്കം മൂ​ന്ന് ഡി​ജി​റ്റ​ൽ ബാ​ങ്കു​ക​ൾ​ക്കാ​ണ് സൗ​ദി ഭ​ര​ണ​കൂ​ടം പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​ത്. സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ആ​വി​ഷ്ക​രി​ച്ച ഏ​റ്റ​വും വ​ലി​യ പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​യാ​യ വി​ഷ​ൻ 2030​െൻ​റ ന​യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് ഡി​ജി​റ്റ​ൽ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

Tags:    
News Summary - MA Yousafali became share holder in Saudi Digital Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.