ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിെൻറ അന്താരാഷ്്ട്ര നിക്ഷേപക വിഭാഗമായ മലബാര്‍ ഇന്‍വെസ്റ്റ്മെൻറ്സ് ദുബൈ അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സെൻററിലേക്ക് (ഡി.ഐ.എഫ്.സി) കമ്പനിയുടെ പ്രവര്‍ത്തനം മാറ്റി. കമ്പനിയുടെ അന്താരാഷ്്ട്ര ഓപറേഷന്‍സ് ഓഹരികള്‍ നാസ്ഡാക്ക് ദുബൈയിലെ സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററിയില്‍ (സി.എസ്.ഡി) രജിസ്റ്റര്‍ ചെയ്തു.
നിക്ഷേപകരുമായുള്ള മലബാറിെൻറ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയാണിത്, ഒപ്പം ഓഹരിയുമായി ബന്ധപ്പെട്ട കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനിക്ക് സുതാര്യവും മികച്ച രീതിയില്‍ നിയന്ത്രിതവും കാര്യക്ഷമവും സുരക്ഷിതവുമായ മാര്‍ഗവും ഇത് ഒരുക്കും.
മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് നാസ്ഡാക് ദുബൈ മാര്‍ക്കറ്റിെൻറ പ്രവര്‍ത്തനത്തിന് പരമ്പരാഗത ചടങ്ങായ മണിമുഴക്കി തുടക്കം കുറിച്ചു. ദുബൈ അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സെൻറര്‍ ഗവര്‍ണറും ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ചെയര്‍മാനുമായ എസ്സ കാസിം, മലബാര്‍ ഗ്രൂപ് കോ-ചെയര്മാന് ഡോ. പി.എ. ഇബ്രാഹിം ഹാജി, നാസ്ഡാക്ക് ദുബൈ സി.ഇ.ഒയും ഡി.എഫ്.എം ഡെപ്യൂട്ടി സി.ഇ.ഒയുമായ ഹമീദ് അലി എന്നിവരെക്കൂടാതെ ഇരു സ്ഥാപനങ്ങളിലും നിന്നുമുള്ള മറ്റ് ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
എമിറേറ്റ്സ് ഇ.എൻ.ബി.ഡി സെക്യൂരിറ്റീസ് പോലുള്ള ബ്രോക്കറേജ് കമ്പനികള്‍ വഴി ഡയറക്ടര്‍ ബോര്‍ഡിെൻറ അംഗീകാരത്തോടെ മുന്നൂറിലധികം അന്താരാഷ്്ട്ര ഓപറേഷന്‍സ് ഓഹരി ഉടമകള്‍ക്ക് ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന സ്വകാര്യ വിപണിയിലേക്കാണ് ഗ്രൂപ് പ്രവേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.