റിയാദ്: ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും രാഹുൽ ഗാന്ധി ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ മനഃപൂർവ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടി എല്ലാവരും രംഗത്തുവരണമെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു. ഹ്രസ്വസന്ദർശനത്തിന് റിയാദിലെത്തിയ ന്യൂനപക്ഷ സെൽ ഭാരവാഹികളായ സെക്രട്ടറി സലാം തെന്നലയെ ഭാസ്കരനും ആഷിഖ് വിവയെ ഉണ്ണികൃഷ്ണനും ഷാൾ അണിയിച്ചു സ്വീകരിച്ചു.
ബത്ഹ സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ല ജനറൽ സെക്രട്ടറി സകീർ ദാനത്ത് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് അമീർ പട്ടണത്ത് ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായ നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, സിദ്ദീഖ് കല്ലുപറമ്പൻ, വിനീഷ് ഒതായി, അബ്ദുല്ല വല്ലഞ്ചിറ, വിവിധ ജില്ല പ്രസിഡൻറുമാരായ സുഗതൻ നൂറനാട്, എം.ടി. ഹർഷദ്, സജീർ പൂന്തുറ, ഫൈസൽ പാലക്കാട് എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ സൈനുദ്ദീൻ വെട്ടത്തൂർ, സമീർ മാളിയേക്കൽ, ഷറഫു ചിറ്റൻ, അൻസർ വാഴക്കാട്, ഷാനവാസ് ഒതായി, ബനൂജ്തു പൂക്കോട്ടുംപാടം തുടങ്ങിയവർ നേതൃത്വം കൊടുത്തു. ജില്ല ജനറൽ സെക്രട്ടറി ജംഷദ് തുവൂർ സ്വാഗതവും വഹീദ് വാഴക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.