റിയാദ്: മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. അമരമ്പലം അത്താണിക്കൽ സ്വദേശി നെല്ലിപ്പറമ്പൻ പൂഴികുത്ത് സുരേഷ് ബാബു (50) ആണ് റിയാദ് മൻസൂരിയയിലെ അൽ ഈമാൻ ആശുപത്രിയിൽ മരിച്ചത്. 18 വർഷത്തിലധികമായി സൗദിയിലുള്ള സുരേഷ് നിലവിൽ ജോലി ചെയ്യുന്ന കമ്പനിയിൽ ഏഴ് വർഷത്തോളമായി ജീവനക്കാരനാണ്. ഉടനെ നാട്ടിൽ പോകാനിരിക്കവേയാണ് അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും മരിച്ചതും.
പിതാവ്: അറുമുഖൻ (പരേതൻ), മാതാവ്: നാരായണി, ഭാര്യ: ബബിത, മക്കൾ: അവന്തിക, അവിനാശ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, നൗഫൽ തിരൂർ, ജാഫർ ഹുദവി, ഇസ്മാഈൽ പടിക്കൽ, ഷാഫി കരുവാരക്കുണ്ട്, അൻവർ ചെമ്മല എന്നിവരും ഹാജൻ കമ്പനി സൃഹൃത്തുക്കളായ ഷഫീഖ് മുസ്‌ലിയാർ കരുനാഗപ്പള്ളി, സുബൈർ കണ്ണനല്ലൂർ, വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.