റിയാദ്: മലർവാടി ബാലസംഘം സംസ്ഥാന സമിതി സംഘടിപ്പിച്ച ഇന്ത്യ ഫ്രീഡം ക്വിസിൽ റിയാദ് പ്രവിശ്യയിൽനിന്ന് വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി സംഘടിപ്പിക്കപ്പെട്ട ഓൺലൈൻ ക്വിസ് മത്സരത്തിൽ കേരളത്തിൽനിന്നും വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുമായി ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന പതിനായിരത്തോളം കുട്ടികളാണ് പങ്കെടുത്തത്.
റിയാദ് പ്രോവിൻസിൽനിന്ന് ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. നൈറ ഷഹദാൻ, അമൻ മുഹമ്മദ് എന്നിവർ ഒന്നാം സ്ഥാനവും ഹാസിം ഹാരിസ് രണ്ടാം സ്ഥാനവും നേടിയപ്പോൾ ഫിൽസ ഖാലിദ്, ഇസ്സ ഖാലിദ്, ആയിഷ അനുഷ്ക, ഷിസ ഫാത്തിം, ആയിഷ ബാനു, ആലിയ ബാനു എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. കുട്ടികൾക്കുള്ള സമ്മാനങ്ങൾ മലർവാടി റിയാദ് പ്രോവിൻസ് കോഒാഡിനേറ്റർ അഷ്‌റഫ് കൊടിഞ്ഞിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.