റിയാദ്: കുട്ടികൾക്കുവേണ്ടി മലർവാടി ‘അഹ്ലൻ റമദാൻ’ എന്ന പേരിൽ വ്രതകാല പദ്ധതി ഒരുക്കി. നോമ്പിന്റെ ചൈതന്യം കരസ്ഥമാക്കാനും സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നുനൽകാനുമാണ് റമദാൻ പ്രോജക്ട് ലക്ഷ്യമിടുന്നത്. വെൽക്കം റമദാൻ, റമദാൻ സ്കോർ ഷീറ്റ്, റമദാൻ നന്മമരം, കുട്ടികളുടെ ഇഫ്താർ, ഫാമിലി ക്വിസ് എന്നിവയാണ് കുട്ടികൾക്കായി നടത്തുന്ന പ്രധാന പരിപാടികളെന്ന് പ്രോഗ്രാം കൺവീനർ റൈജു മുത്തലിബ് പറഞ്ഞു. റമദാൻ ഒന്നു മുതൽ 30 വരെയാണ് കാലാവധി.
ജൂനിയർ, സീനിയർ വിഭാഗങ്ങൾക്കാണ് പരിപാടി. മേയ് ആദ്യവാരം മൂല്യനിർണയം നടത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകും. ഏരിയ തലത്തിൽ നോമ്പുതുറയും ഏപ്രിൽ 10ന് രാത്രി 9.30ന് കുടുംബങ്ങൾക്കായി റമദാൻ ക്വിസ് പ്രോഗ്രാം ഓൺലൈനായും നടത്തും.
ആദ്യ അഞ്ചു സ്ഥാനക്കാർക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റമദാന്റെ മുന്നോടിയായി മലർവാടി അംഗങ്ങൾക്ക് പ്രോജക്ടുകൾ ലഭ്യമാക്കുമെന്നും പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾക്ക് മലർവാടി മെന്റർമാരുമായി ബന്ധപ്പെടാമെന്നും കോഓഡിനേറ്റർമാരായ നസീബ അബ്ദുസ്സലാം, നൈസി സജ്ജാദ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.