മ​ല​യാ​ളം മി​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ദ്ദ അ​ൽ ഹു​ദാ മ​ദ്റ​സ​യി​ൽ സം​ഘ​ടി​പ്പി​ച്ച ‘കു​ട്ടി മ​ല​യാ​ളം ക്ല​ബി’ ന്റെ ​ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ​നി​ന്ന്

സൗ​ദി​യി​ലെ പ്ര​ഥ​മ കു​ട്ടിമ​ല​യാ​ളം ക്ല​ബി​ന് തു​ട​ക്ക​മായി

ജി​ദ്ദ: ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ന് കീ​ഴി​ൽ, കു​ട്ടി​ക​ളി​ൽ മാ​തൃ​ഭാ​ഷ സ്നേ​ഹം വ​ള​ർ​ത്താ​നും ഭാ​ഷാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​നു​മാ​യി രൂ​പം ന​ൽ​കു​ന്ന കു​ട്ടി മ​ല​യാ​ളം ക്ല​ബു​ക​ളു​ടെ സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ ശാ​ഖ​ക്ക് ജി​ദ്ദ അ​ൽ ഹു​ദാ മ​ദ്റ​സ​യി​ലെ പ്രൗ​ഢ​വേ​ദി​യി​ൽ വ​ർ​ണാ​ഭ തു​ട​ക്കം. വെ​ർ​ച്വ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോം വ​ഴി പ​ങ്കെ​ടു​ത്ത മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത ക​വി​യു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട അ​ൽ​ഹു​ദാ കു​ട്ടി മ​ല​യാ​ളം ക്ല​ബി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ല​യാ​ള ഭാ​ഷാ​പ​ഠ​ന​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​രം കു​ട്ടി മ​ല​യാ​ളം ക്ല​ബി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ക​വി​ത​ക​ളും പ​ഴ​ഞ്ചൊ​ല്ലു​ക​ളു​മൊ​ക്കെ​യാ​യി ഹം​സ മ​ദാ​രി കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.

കു​ട്ടി മ​ല​യാ​ളം ക്ല​ബി​ലെ മു​ഹ​മ്മ​ദ് റാ​മി​ൻ, മു​ഹ​മ്മ​ദ് റ​ബീ​ഹ്, മ​ർ​വ, അ​സീ​ൻ സി​യ, ശ​സ ഫാ​ദി​യ, ഷെ​ൻ​സ ഫാ​ത്തി​മ, ഫാ​ത്തി​മ സി​യ, താ​നി​യ, റി​ദ ആ​ലു​ങ്ങ​ല്‍, ദൈ​ഫ സൈ​ന​ബ്, ഷെ​ൻ​സ സി​ഫാ​സ്, ആ​ലി​യ ഫാ​ത്തി​മ എ​ന്നി​വ​രു​ടെ സം​ഘ​വും സു​ബ്ഹാ​ൻ അ​ഷ്റ​ഫ്, മ​ർ​വ, ആ​ലി​യ ഫാ​ത്തി​മ എ​ന്നി​വ​രും ക​വി​ത​ക​ൾ ആ​ല​പി​ച്ചു. ല​ഹ​ൻ ലി​യാ​ഖ​ത് സം​സാ​രി​ച്ചു. മ​ല​യാ​ളം മി​ഷ​ന്‍ ജി​ദ്ദ ര​ക്ഷാ​ധി​കാ​രി ന​സീ​ര്‍ വാ​വ​ക്കു​ഞ്ഞ്, പ്ര​സി​ഡ​ന്റ് നി​ഷ നൗ​ഫ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഫീ​ഖ് പ​ത്ത​നാ​പു​രം, മി​ഷ​ന്‍ അ​ധ്യാ​പി​ക സു​വി​ജ സ​ത്യ​ന്‍, കോ​ഓ​ഡി​നേ​റ്റ​ര്‍ ജു​നൈ​സ് അ​സൈ​നാ​ര്‍, ജി​ദ്ദ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്റ് ക​ബീ​ര്‍ കൊ​ണ്ടോ​ട്ടി, പ്ര​വാ​സി​പ​ത്രം.​കോം എ​ഡി​റ്റ​ര്‍ പി.​എം. മാ​യി​ന്‍കു​ട്ടി, ഒ.​ഐ.​സി.​സി റീ​ജ​ന​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​സ്ഹാ​ബ് വ​ര്‍ക്ക​ല, ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ജി​ദ്ദ പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ വ​ള​പ്പ​ന്‍, എ​ഴു​ത്തു​കാ​ര​ൻ ബ​ഷീ​ര്‍ വ​ള്ളി​ക്കു​ന്ന് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ർ​പ്പി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ജി​ദ്ദ മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ, മ​ദ്റ​സ ഭാ​ര​വാ​ഹി​ക​ൾ, മ​ദ്റ​സ അ​ധ്യാ​പ​ക​ർ, ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​ലാ​ഹ് കാ​രാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ ഹു​ദാ മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ ലി​യാ​ഖ​ത്ത് അ​ലി ഖാ​ൻ സ്വാ​ഗ​ത​വും അ​ൽ ഹു​ദാ കു​ട്ടി മ​ല​യാ​ളം ക്ല​ബ് കോ​ഓ​ഡി​നേ​റ്റ​ർ അ​ൻ​വ​ർ ക​ട​ലു​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Malayalam Mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.