ജിദ്ദ/മക്ക: മലയാളി ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി. ബുധനാഴ്ച രാവിലെ 8.30 ഒാടെയാണ് നെടുമ്പാശേരിയിൽ നിന്നുള്ള സൗദി എയർലൈൻസ് വിമാനം 410 തീർഥാടകരുമായി ജിദ്ദയിൽ ഇറങ്ങിയത്. മൂന്നുമണിക്കൂർ വൈകിയാണ് വിമാനം എത്തിയത്. ഇവരെ ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. കോൺസൽ അനന്ത്കുമാർ, കോൺസുലേറ്റ് ഉദ്യോഗസ്ഥരായ ബോബി മാനാട്ട്, മാജിദ് എന്നിവരും നിരവധി സംഘടനാപ്രമുഖരും സ്വീകരിക്കാൻ എത്തിയിരുന്നു.
എട്ടുമാസം മാത്രം പ്രായമുള്ള ഫാത്തിമ ഷാസയാണ് ഏറ്റവും പ്രായം കുറഞ്ഞ തീർഥാടക. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സംഘം മക്കയിലേക്ക് പോയി. ഉച്ചക്ക് 12 മണിയോടെ മക്കയിലെത്തി. ഹജ്ജ് കോൺസൽ ശാഹിദ് ആലമും മിഷൻ ഉദ്യോഗസ്ഥരും വിവിധ സംഘടന വളണ്ടിയർമാരും സ്വീകരിക്കാൻ എത്തിയിരുന്നു. അസീസിയ കാറ്റഗറിയിലുള്ള ഹാജിമാർക്ക് ആറ്, ഏഴ് ബ്രാഞ്ചുകളിലാണ് താമസമൊരുക്കിയത്. ചെറുവിശ്രമത്തിന് ശേഷം ഇവർ ഉംറക്കായി മസ്ജിദുൽ ഹറാമിലേക്ക് പോയി. ആദ്യദിവസം രണ്ടുവിമാനങ്ങളാണ് ജിദ്ദയിൽ എത്തിയത്.
ഇന്ത്യയിൽ നിന്നുള്ള ആദ്യസംഘം ജൂലൈ 14 ന് ന്യൂഡൽഹിയിൽ നിന്ന് മദീനയിൽ എത്തിയിരുന്നു. രണ്ടാഴ്ചത്തെ മദീന വാസത്തിന് ശേഷം അവർ മക്കയിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട്. ജിദ്ദയിലേക്കുള്ള ആദ്യ വിമാനം ചെന്നൈയിൽ നിന്ന് ഞായറാഴ്ചയായിരുന്നു. ഇത്തവണ കൊച്ചി അടക്കം 11 എംബാർക്കേഷന്‍ പോയിൻറുകളിൽ നിന്നുള്ള ഹാജിമാരാണ് ജിദ്ദയില്‍ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.